Advertisment

നീ എന്റെ മകനാണ്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, ഇത് ചെയ്യാന്‍ നിന്നെ അയച്ചവരോടും ഞാന്‍ ക്ഷമിക്കുന്നു; ഓസ്ട്രേലിയയില്‍ പള്ളിയില്‍ ആക്രമണത്തിന് ഇരയായ ബിഷപ്

യൂട്യുബില്‍ റിലീസ് ചെയ്ത ശബ്ദ സന്ദേശത്തിലൂടെയാണ് തന്റെ രോഗ്യാവസ്ഥയെക്കുറിച്ച് ബിഷപ്പ് അറിയിച്ചത്. 

New Update
555555

സിഡ്‌നി: അക്രമിയോട് ക്ഷമിക്കുന്നെന്ന് ഓസ്ട്രേലിയയില്‍ പള്ളിയില്‍ കത്തിയാക്രമണത്തിന് ഇരയായ ബിഷപ്പ്. അക്രമി തന്റെ മകനാണെന്നും ബിഷപ്പ് പറഞ്ഞു. 

Advertisment

''ഈ പ്രവൃത്തി ചെയ്തവരോട് ഞാന്‍ ക്ഷമിക്കുന്നു. അവനോട് ഞാന്‍ പറയുന്നു: നീ എന്റെ മകനാണ്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, ഞാന്‍ നിനക്കായി എപ്പോഴും പ്രാര്‍ഥിക്കും. ഇത് ചെയ്യാന്‍ നിന്നെ അയച്ചവരോടും ഞാന്‍ ക്ഷമിക്കുന്നു..''.-ബിഷപ്പ് പറഞ്ഞു. യൂട്യുബില്‍ റിലീസ് ചെയ്ത ശബ്ദ സന്ദേശത്തിലൂടെയാണ് തന്റെ രോഗ്യാവസ്ഥയെക്കുറിച്ച് ബിഷപ്പ് അറിയിച്ചത്. 

തിങ്കളാഴ്ച പടിഞ്ഞാറന്‍ സിഡ്നിയിലെ അസീറിയന്‍ ക്രിസ്ത്യന്‍ പള്ളിയിലെ അസീറിയന്‍ ഓര്‍ത്തോഡോക്സ് സഭാ മെത്രാന്‍ മാറി ഇമ്മാനുവേലിന് നേര്‍ക്കാണ് ആക്രണമുണ്ടായത്. ആക്രമി ബിഷപിന്റെ തലയ്ക്കും നെഞ്ചിനും വെട്ടുകയായിരുന്നു.

 

Advertisment