Advertisment

ഇന്ത്യയിൽ ഉഷ്ണവാത തരംഗവും മിന്നൽപ്രളയങ്ങളും, തെക്കുപടിഞ്ഞാറൻ ചൈനയിൽ വരൾച്ച; ലോക ദുരന്തമേഖലകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഏഷ്യയ്ക്ക്

വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷന്റെ പുതിയ റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷത്തെ ദുരന്തമേഖലകളിൽ ലോകത്ത് ഒന്നാമത് ഏഷ്യ തന്നെയെന്ന കണക്കുകൾ.

New Update
weather-disasters

ലോക ദുരന്തമേഖലകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ഏഷ്യയ്ക്ക്. 79 പ്രകൃതിദുരന്ത സംഭവങ്ങൾക്കാണ് 2023ൽ ഏഷ്യ സാക്ഷിയായത്. ഇതിൽ 80% ദുരന്തങ്ങളും വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്. രണ്ടായിരത്തിലേറെപ്പേർ ആണ് ദുരന്തങ്ങളിൽ മരിച്ചത്.

കാലാവസ്ഥയുടെ തീവ്ര അവസ്ഥകളും വെള്ളപ്പൊക്കം ഉൾപ്പെടെ ദുരന്തങ്ങളും ഏറ്റവുമധികം ബാധിച്ചത് ഏഷ്യയെ. വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷന്റെ പുതിയ റിപ്പോർട്ടിലാണ് കഴിഞ്ഞ വർഷത്തെ ദുരന്തമേഖലകളിൽ ലോകത്ത് ഒന്നാമത് ഏഷ്യ തന്നെയെന്ന കണക്കുകൾ.

ഇന്ത്യയിൽ ഉഷ്ണവാത തരംഗവും മിന്നൽപ്രളയങ്ങളും ഒട്ടേറെപ്പേരുടെ ജീവനെടുത്തപ്പോൾ തെക്കുപടിഞ്ഞാറൻ ചൈന വരൾച്ച കൊണ്ടു ദുരിതത്തിലായി. വടക്കുപടിഞ്ഞാറൻ പസിഫിക് സമുദ്രമേഖല ഉപരിതല താപവർധനയിൽ റെക്കോർഡിട്ടു. ആർട്ടിക് സമുദ്രത്തിൽ വരെ ഉഷ്ണവാത തരംഗമുണ്ടായെന്നും ഏഷ്യൻ കാലാവസ്ഥാ റിപ്പോർട്ട് പറയുന്നു.

Advertisment