Advertisment

ഇസ്രായേല്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച 28 ജീവനക്കാരെ ഗൂഗിള്‍ പുറത്താക്കി

New Update
bvftgyui

ഡബ്ലിന്‍ : ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിച്ച 28 ജീവനക്കാരെ ഗൂഗിള്‍ ജോലിയില്‍ നിന്നും പുറത്താക്കി. ഇസ്രായേലുമായുള്ള ക്ലൗഡ് കരാറില്‍ പ്രതിഷേധിച്ച് ഓഫീസ് കുത്തിയിരിപ്പ് നടത്തിയവര്‍ക്കെതിരെയാണ് കമ്പനി നടപടിയെടുത്തത്. ജീവനക്കാരെ പിരിച്ചുവിട്ടത് കമ്പനി സ്ഥിരീകരിച്ചു.

Advertisment

ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലെയും ഗൂഗിളിന്റെ ഓഫീസുകള്‍ക്കുള്ളില്‍ പ്രതിഷേധം നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്. സണ്ണിവെയ്ലില്‍, പ്രതിഷേധക്കാര്‍ ഗൂഗിള്‍ ക്ലൗഡ് സിഇഒയും കോട്ടയം പാമ്പാടി സ്വദേശിയുമായ തോമസ് കുര്യന്റെ ഓഫീസില്‍ പ്രവേശിച്ചു, നോ ടെക് ഫോര്‍ അപാര്‍ത്തീഡ് എന്ന പേരിലാണ് പ്രധിഷേധക്കാര്‍ എത്തിയത്.

”ലാഭത്തിനായി ഇനി വംശഹത്യയില്ല”, ”ഞങ്ങള്‍ ഫലസ്തീനികള്‍, അറബ്, മുസ്ലീം ഗൂഗിളര്‍മാര്‍ക്കൊപ്പം നില്‍ക്കുന്നു” എന്നിങ്ങനെ എഴുതിയ ബാനറുകള്‍ പ്രതിഷേധക്കാര്‍ പിടിച്ചിരുന്നു.

പുറത്തുനിന്നുള്ള ഒരു കൂട്ടം ഓര്‍ഗനൈസേഷനുകളുടെയും കമ്പനിയില്‍ കൂടുതലായി പ്രവര്‍ത്തിക്കാത്ത ആളുകളുടെയും പിന്‍ബലത്തിലാണ് സമരമെന്ന് കമ്പനി കണ്ടെത്തി.

ഇസ്രായേലി സൈന്യത്തിന് കസ്റ്റം ടൂളുകള്‍ നല്‍കുന്നതിനായി 1.2 ബില്യണ്‍ ഡോളറിന്റെ കരാറില്‍ ഗൂഗിള്‍ ഒപ്പുവെച്ചിരുന്നു. ഗാസ നടപടിയുടെ പശ്ചാത്തലത്തിലാണ് ഇതിനെതിരെ ജീവനക്കാരില്‍ പ്രതിഷേധമുയര്‍ന്നത്. തുടര്‍ന്നാണ് ജീവനക്കാര്‍ കമ്പനിയുടെ കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ഓഫീസുകളില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.

google
Advertisment