Advertisment

ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ‘എക്സിനു (ട്വിറ്റർ) ’ താൽക്കാലിക നിരോധനം ഏർപ്പെടുത്തി പാക്കിസ്ഥാൻ

ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്

New Update
social-media-platform-x

ഇസ്‍ലാമാബാദ്: ദേശീയ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ  ‘എക്സിനു (ട്വിറ്റർ) ’ താൽക്കാലിക നിരോധനം ഏർപ്പെടുത്തി പാക്കിസ്ഥാൻ. ഫെബ്രുവരി പകുതി മുതലേ എക്സ് ഉപയോഗിക്കാൻ സാധിക്കുന്നില്ലെന്നു പാക്കിസ്ഥാനിലെ ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിരുന്നില്ല. 

എക്സിന്റെ നിരോധനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിന്നിരുന്നുവെങ്കിലും പാക്കിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഇപ്പോഴാണ്.ബുധനാഴ്ച കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിലാണ്, എക്സിന്റെ നിരോധനത്തെപ്പറ്റി സർക്കാർ വെളിപ്പെടുത്തിയത്.

‘‘പാക്ക് സർക്കാരിന്റെ നിയമങ്ങൾ പാലിക്കുന്നതിലും സമൂഹമാധ്യമ പ്ലാറ്റ്ഫോമിന്റെ ദുരുപയോഗം തടയുന്നതിലും പരാജയപ്പെട്ടതിനാൽ എക്സിനെ നിരോധിക്കാൻ നിർബന്ധിതമായി’’ എന്നാണു സത്യവാങ്മൂലത്തിൽ ആഭ്യന്തര മന്ത്രാലയം പറയുന്നത്. അതേസമയം ഫെബ്രുവരി 17 മുതൽ എക്സ് ലഭ്യമായിരുന്നില്ലെന്നു പാക്ക് മാധ്യമം റിപ്പോർട്ട് ചെയ്തു.

Advertisment