Advertisment

സൗന്ദര്യമത്സരങ്ങളിലടക്കം സജീവ സാന്നിധ്യം, ഇന്‍സ്റ്റഗ്രാമില്‍ ലൊക്കേഷന്‍ സഹിതം ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചു; അ‍ഞ്ജാത സംഘം മോഡലിനെ വെടിവച്ചുകൊന്നു

യുവതി മറ്റൊരാള്‍ക്കൊപ്പം റസ്റ്ററന്റില്‍ സംസാരിച്ചുനില്‍ക്കവെയാണ് തോക്കുധാരികളായ രണ്ടുപേര്‍ ഇരച്ചെത്തിയത്.

New Update
Landy Parraga Goyburo

കീറ്റോ: ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ യുവതിയെ വെടിവച്ചു കൊന്നു. ലാന്‍ഡി പരാഗ ഗ്വൊയ്ബുരോ(23)യാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ ഒരു റസ്റ്ററന്റില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Advertisment

യുവതി മറ്റൊരാള്‍ക്കൊപ്പം റസ്റ്ററന്റില്‍ സംസാരിച്ചുനില്‍ക്കവെയാണ് തോക്കുധാരികളായ രണ്ടുപേര്‍ ഇരച്ചെത്തിയത്. തുടര്‍ന്ന് ഇരുവരും യുവതിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. സൗന്ദര്യമത്സരങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്നു ലാന്‍ഡി. 

കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ലൊക്കേഷന്‍ സഹിതം യുവതി ഒരു ചിത്രം പങ്കുവെച്ചിരുന്നു. റസ്റ്ററന്റില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. ഇതിലൂടെ യുവതി എവിടെയാണെന്ന് മനസിലാക്കിയ അക്രമികള്‍ റസ്റ്ററന്റിലെത്തി കൃത്യം നടത്തിയെന്നാണ് പോലീസ് കരുതുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ 1.76 ലക്ഷം ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സറാണ് കൊല്ലപ്പെട്ട ലാന്‍ഡി പരാഗ. അതേസമയം, കൊലപാതകത്തിന് കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. എന്നാല്‍, ഒരു ക്രിമിനല്‍ മയക്കുമരുന്ന് സംഘത്തിന്റെ തലവനുമായി യുവതിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. മയക്കുമരുന്ന് മാഫിയ തലവന്റെ വിധവയായ ഭാര്യയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Advertisment