Advertisment

തൽകാലം ആശ്വാസം , യു എസ് സൈനിക സംരക്ഷണയില്‍ വീണ്ടും ചരക്ക് കപ്പലുകള്‍ സൂയസ് കനാലിലൂടെ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
xbvjdbveifnhewi

ഡെന്മാര്‍ക് : തീവ്രവാദി ആക്രമണ ഭീഷണിയെ തുടര്‍ന്ന് വഴി മാറിയ സൂസ് കനാലിലൂടെയുള്ള ചരക്ക് കപ്പലുകളുടെ ഗതാഗതം പുനരാരംഭിക്കുന്നു. യു എസ് നേതൃത്വത്തില്‍ സൈനിക സംരക്ഷണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കപ്പലുകള്‍ വീണ്ടും സൂയസിലെത്തുന്നത്.

Advertisment

യെമനിലെ ഹൂതി തീവ്രവാദികളുടെ കപ്പലാക്രമണത്തെ തുടര്‍ന്നാണ് ഈ മാസം ആദ്യം കണ്ടെയ്‌നര്‍ കപ്പലുകള്‍ റെഡ് സീ, സൂയസ് കനാല്‍ റൂട്ടുകള്‍ ഉപേക്ഷിച്ചത്. വടക്കന്‍ അമേരിക്കയുടെ കിഴക്കന്‍ മുനമ്പിലൂടെയായിരുന്നു കപ്പലുകളെ വഴി മാറ്റിയത്.

സൂയസ് കനാല്‍ റൂട്ട് ഉപേക്ഷിച്ചത് ആഗോള ചരക്ക് ഗതാഗതത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ചരക്കെത്തുന്നതിന് ആഴ്ചകളോളം കാലതാമസമുണ്ടാകുന്നതിന് പുറമേ കസ്റ്റമേഴ്സിന് വന്‍ ഫീസിനത്തില്‍ വന്‍ തുകയും അധികമായി നല്‍കേണ്ടിവന്നു. ഇതേ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും യൂറോപ്പിലെത്തുന്ന അത്യാവശ്യ വസ്തുക്കള്‍ക്ക് പോലും വിലക്കൂടുതല്‍ ഉണ്ടാവും എന്ന് കരുതപ്പെട്ടിരുന്നു. മാത്രമല്ല ഭക്ഷ്യ ക്ഷാമവും പ്രവചിക്കപ്പെട്ടിരുന്നു.

ആഗോള കണ്ടെയ്‌നര്‍ ചരക്ക് കപ്പലുകളുടെ മൂന്നിലൊന്നും സൂയസ് കനാലാണ് ഉപയോഗിച്ചിരുന്നത്. ആഫ്രിക്കയുടെ തെക്കേ അറ്റം വഴി കപ്പലുകള്‍ തിരിച്ചുവിട്ടത് വന്‍ ഇന്ധന നഷ്ടവും ഉണ്ടാക്കി. ഏഷ്യയ്ക്കും വടക്കന്‍ യൂറോപ്പിനും ഇടയിലുള്ള ഓരോ റൗണ്ടിനും ഒരു മില്യണ്‍ ഡോളറിന്റെ അധിക ഇന്ധനം വേണ്ടിവന്നു.ഈ പ്രതിസന്ധിയാണ് യു എസ് സൈനിക പിന്തുണയില്‍ പരിഹരിക്കപ്പെട്ടത്.

സൈനിക സുരക്ഷ ലഭിച്ചതോടെ വന്‍കിട ചരക്ക് കപ്പല്‍ കമ്പനിയായ മെഴ്സ്‌കിന്റെ ഏഷ്യയ്ക്കും യൂറോപ്പിനും ഇടയില്‍ സഞ്ചരിക്കുന്ന 26 കണ്ടെയ്‌നര്‍ കപ്പലുകളും വീണ്ടും സൂയസ് കനാല്‍ വഴി തിരിച്ചുവിട്ടു. വരും ആഴ്ചകളില്‍ 50ലേറെ മെഴ്‌സ്‌ക് കപ്പലുകള്‍ സൂയസ് വഴി പോകുമെന്ന് കമ്പനി വ്യക്തമാക്കി.

അതേ സമയം മെഴ്സ്‌കിന്റെ സഖ്യത്തില്‍പ്പെട്ട മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിയുടെ കപ്പലുകള്‍ കേപ് ഓഫ് ഗുഡ് ഹോപ്പ് റൂട്ട് മാറ്റിയത് തുടരുകയാണ്. സൂയസ് കനാലിലൂടെ കടന്നുപോകുന്നത് അപകടമാണെന്നും  സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം പുതിയ തീരുമാനമെടുക്കുമെന്നുമാണ് കമ്പനികളുടെ പ്രതികരണം.

zues-canal-matters
Advertisment