Advertisment

അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുൻപ് യുകെയിലെത്തി; വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാസർകോട് സ്വദേശി ഹൃദയാഘാതമൂലം അന്തരിച്ചു

മാത്തച്ചന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ

New Update
uk death

ലങ്കാഷെയർ: മകനെയും കുടുംബത്തെയും കാണാന്‍ വിസിറ്റിങ് വീസയില്‍ യുകെയിലെത്തിയ കാസർകോട്  കല്ലാര്‍ സ്വദേശിയായ നീലാറ്റുപാറ മാത്തച്ചന്‍ (71) അന്തരിച്ചു. അവധിക്കാലം ചെലവഴിക്കാന്‍ ഒരു മാസം മുൻപാണ് മാത്തച്ചനും ഭാര്യയും മകനും കുടുംബത്തിനും അടുത്തെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച വയറു വേദനയെ തുടര്‍ന്ന് ബ്ലാക്ക് പൂളിലെ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ചികിത്സയിൽ തുടരുമ്പോൾ  മരണമടയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ലങ്കാഷെയറിൽ താമസിക്കുന്നന്റെ മാത്തച്ചന്‍ മകന്‍ ഡിബിനും മരുമകള്‍ ജോഷ്‌നിയും ഇതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്നവരാണ്. 

മൂന്നു വര്‍ഷം മുൻപാണ് ഡിബിനും കുടുംബവും യുകെയിലെത്തിയത്. മാത്തച്ചന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങൾ.

Advertisment