Advertisment

ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ പുതിയ വിക്ഷേപണ തീയതിയും സമയവും പ്രഖ്യാപിച്ച് നാസ

അറ്റ്ലസ് 5 റോക്കറ്റിന്‍റെ ഓക്സിജൻ വാൽവ് തകരാർ പരിഹരിച്ച് വരികയാണെന്ന് നാസ വ്യക്തമാക്കി

New Update
nasa-has-announced-the-new-launch-date-of-boeing-starliner

ന്യൂയോര്‍ക്ക്: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ പുതിയ വിക്ഷേപണ തീയതിയും സമയവും പ്രഖ്യാപിച്ച് നാസ. മെയ് 10ന് പ്രാദേശിക സമയം രാത്രി 9 ആണ് (ഇന്ത്യൻ സമയം മെയ് 11 രാവിലെ ആറരക്ക്) പുതുക്കിയ തീയതിയും സമയവും. ഫ്ലോറിഡയിലെ കെന്നഡി വിക്ഷേപണ കേന്ദ്രത്തിൽ നിന്നുമാണ് സ്റ്റാർലൈനർ വിക്ഷേപിക്കുന്നതെന്നും നാസ അറിയിച്ചിട്ടുണ്ട്. ഇന്ന് നടക്കനിരുന്ന ദൗത്യം റോക്കറ്റിന്‍റെ സാങ്കേതിക തകരാർ മൂലമാണ് മാറ്റിവച്ചത്.

Advertisment

അറ്റ്ലസ് 5 റോക്കറ്റിന്‍റെ ഓക്സിജൻ വാൽവ് തകരാർ പരിഹരിച്ച് വരികയാണെന്ന് നാസ വ്യക്തമാക്കി. റോക്കറ്റിലെ ഓക്സിജൻ വാൽവിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ഇന്ത്യൻ സമയം ഇന്ന് രാവിലെ എട്ടിനുശേഷം നിശ്ചയിച്ചിരുന്ന വിക്ഷേപണം മാറ്റിയത്.

വിക്ഷേപണത്തിന് രണ്ട് മണിക്കൂര്‍ മുമ്പാണ് തകരാര്‍ കണ്ടെത്തിയത്. യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും വിക്ഷേപണത്തിനായി പേടകത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപണം മാറ്റിവെച്ചതോടെ ഇവരെ പേടകത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു.

ബോയിങ് സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്‍റെ മനുഷ്യരെ വഹിക്കുന്ന ആദ്യ ദൗത്യത്തിന്‍റെ പൈലറ്റാണ് സുനിത. ബോയിങ്ങിന്‍റെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ആണിത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്നാമത്തെ യാത്രയാണ് സ്റ്റാർലൈനറിന്‍റേത്. ബഹിരാകാശത്തേക്ക് മനുഷ്യരെ എത്തിക്കാനുള്ള ബോയിങിന്‍റെ ശേഷി വികസിപ്പിക്കുന്നതിന്‍റെ ഭാഗമാണീ ദൗത്യം.

Advertisment