Advertisment

പിക്കപ്പ് വാനിന്റെ പൊട്ടിയ ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടുകാരനായ എം.  മോഹന്‍കുമാറാ(27)ണ് മരിച്ചത്.  

New Update
3555

തൃശൂര്‍: പട്ടിക്കാട് പിക്കപ്പ് വാനിന്റെ പൊട്ടിയ ടയര്‍ മാറ്റുന്നതിനിടെ  ലോറി ഇടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടുകാരനായ എം.  മോഹന്‍കുമാറാ(27)ണ് മരിച്ചത്.  ടയര്‍ മാറ്റാന്‍ സഹായിച്ച മറ്റൊരു പിക്കപ്പ് വാന്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു.  

ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടമുണ്ടായത്. മോഹന്‍ കുമാര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മോഹന്‍കുമാറിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.

 

Advertisment