Advertisment

കടമുറി ഒഴിഞ്ഞു കൊടുക്കാത്തതിനെച്ചൊല്ലി തര്‍ക്കം; യുവതിയെയും ബന്ധുക്കളെയും സി.പി.എം-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി

സംഭവത്തില്‍ സി.പി.എം. തെങ്ങമം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

New Update
6464666

പത്തനംതിട്ട: കടമുറി ഒഴിഞ്ഞു കൊടുക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവതിയേയും ബന്ധുക്കളെയും സി.പി.എം-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതി. മര്‍ദ്ദനമേറ്റെന്ന് ആരോപിച്ച് യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ ചികിത്സ തേടി. സംഭവത്തില്‍ സി.പി.എം. തെങ്ങമം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

Advertisment

പത്തനംതിട്ട തെങ്ങമത്താണ് സംഭവം. പാര്‍ട്ടി നിയന്ത്രണത്തിലുള്ള തെങ്ങമം അഗ്രിക്കള്‍ച്ചറല്‍ ഫാര്‍മേഴ്‌സ് സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്ന മുറിയെ ചൊല്ലിയാണ് തര്‍ക്കം. വാടക നല്‍കാതെ നേതാക്കള്‍ ഏറെ നാളായി കടമുറി കൈയ്യടക്കി വയ്ക്കുന്നെന്നാണ് ആക്ഷേപം. എന്നാല്‍, ആരെയും മര്‍ദിച്ചിട്ടില്ലെന്നും കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ കാണാനില്ലെന്നുമാണ് ഡിവൈഎഫ്‌ഐ പ്രാദേശിക നേതൃത്വത്തിന്റെ ആരോപണം.

 

 

Advertisment