Advertisment

തൃശൂരില്‍ കിണറ്റില്‍വീണ കാട്ടാന ചെരിഞ്ഞു; സംഭവം രക്ഷാദൗത്യം തുടരുന്നതിനിടെ

വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാ ദൗത്യം തുടരുകയായിരുന്നു. 

New Update
56353535

തൃശൂര്‍: മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. ജെ.സി.ബി. ഉപയോഗിച്ചു അരികിലെ മണ്ണ് നീക്കി പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലത്തെത്തി രക്ഷാ ദൗത്യം തുടരുകയായിരുന്നു. 

ഇന്നലെ രാത്രി ഒന്നിനാണ് ആനക്കുഴി സ്വദേശി കുരിക്കാശേരി സുരേന്ദ്രന്റെ കിണറ്റില്‍ കാട്ടാന വീണത. ആഴമുള്ള കിണറ്റില്‍ ആന അബദ്ധത്തില്‍ വീഴുകയായിരുന്നു. കാടിനോടു ചേര്‍ന്നുള്ള പ്രദേശമാണിത്. 

 

Advertisment