Advertisment

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട; നാഷണല്‍ പെര്‍മിറ്റ്  ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് പിടികൂടി

സംഭവത്തില്‍ അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ  അറസ്റ്റ് ചെയ്തു.

New Update
444444

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തില്‍ അന്തിക്കാട് സ്വദേശികളായ അനുസല്‍, ശരത് എന്നിവരെ  അറസ്റ്റ് ചെയ്തു. ഒഡിഷയില്‍ നിന്നാണ് ലോറി വന്നത്. 

Advertisment

തൃശൂര്‍ റൂറല്‍ ഡാന്‍സാഫും കൊടുങ്ങല്ലൂര്‍ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ഇന്ന് പുലര്‍ച്ചെ അഞ്ചിന് കൊടുങ്ങല്ലൂര്‍ തെക്കേ നടയ്ക്ക് സമീപത്തു വച്ചാണ് ലോറി തടഞ്ഞ് പരിശോധിച്ചത്. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇടുക്കി രജിസ്‌ട്രേഷനുള്ള വണ്ടിയാണ് പിടികൂടിയത്. 

 

Advertisment