Advertisment

വടകര മണ്ഡലത്തില്‍ സെക്ടറല്‍ ഓഫീസര്‍മാരും ബി.എല്‍.ഒമാരും സി.പി.എമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നെന്ന് പരാതി

സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ക്കും വടകര പാര്‍ല്ലമെന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കി. 

New Update
6446466333

കോഴിക്കോട്: വടകര ലോകസഭാ മണ്ഡലത്തില്‍ സെക്ടറല്‍ ഓഫീസര്‍മാരും ബി.എല്‍.ഒമാരും സി.പി.എമ്മിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നെന്ന് പരാതി. സംഭവം സംബന്ധിച്ച് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ അഡ്വ സി.ടി. സജിത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും ഇതോടൊപ്പം സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍ക്കും വടകര പാര്‍ല്ലമെന്റ് റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കി. 

വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ തലശ്ശേരി അസംബ്ലി സെഗ്മെന്റില്‍ 85 വയസിന് മുകളിലുള്ളവര്‍ക്കും വിഗലാംഗര്‍ക്കും വീട്ടിലെത്തി വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായാണ് പരാതി. വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ പോളിംഗ് ഡ്യൂട്ടിയിലുള്ള സെക്ടറല്‍ ഓഫീസര്‍മാരും ബിഎല്‍ഒമാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ

മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയ്ക്ക് അനുകൂലമായി പക്ഷപാതപരമായി പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ട് വളരെ ഞെട്ടിപ്പിക്കുന്നതാണെന്നും 85 വയസ്സിന് മുകളിലുള്ളവര്‍ക്കും വികലാംഗരായ വോട്ടര്‍മാരെയും വോട്ട് ചെയ്യിക്കാന്‍ വീടുകളിലെത്തുമ്‌ബോള്‍ യു.ഡി.എഫ് ബി.എല്‍.എമാരെ അറിയിക്കുന്നില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. 

 

Advertisment