Advertisment

കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട്: തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്

ഇന്നലെ ഹാജരാകാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും വര്‍ഗീസ് ഹാജരായിരുന്നില്ല.

New Update
3535646

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്തിന് കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്താനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

Advertisment

ഇന്നലെ ഹാജരാകാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നെങ്കിലും വര്‍ഗീസ് ഹാജരായിരുന്നില്ല. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 26 ന് ശേഷം ഹാജരാകാമെന്ന് വര്‍ഗീസ് അറിയിച്ചു. എന്നാല്‍, ഈ മറുപടി തള്ളിയാണ് ഇ.ഡി. വീണ്ടും നോട്ടീസ് നല്‍കിയിട്ടുള്ളത്.

സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റികള്‍ അടക്കം വിവിധ കമ്മിറ്റികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കാനും ഇ.ഡി. നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്നും ബിനാമി വായ്പകള്‍ വഴി

തട്ടിയെടുത്ത പണത്തിന്റെ പങ്ക് ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

കരുവന്നൂര്‍ ബാങ്കില്‍ മാത്രം സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. രഹസ്യ അക്കൗണ്ടുകള്‍ ജില്ലാ സെക്രട്ടറിയായ എം.എം. വര്‍ഗീസിന്റെ അറിവോടെയാണെന്നും ഇ.ഡി. ആരോപിച്ചിരുന്നു.

Advertisment