Advertisment

ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന കാര്‍ പിടികൂടി; കണ്ടെത്തിയത് ലഹരിമരുന്നും കഞ്ചാവും

നല്ലളം സ്വദേശി ഫിറോസ് ഖാനെ(31)യാണ് ഇരിട്ടി മട്ടന്നൂര്‍ എക്‌സൈസ് സംഘം സാഹസികമായി പിന്തുടര്‍ന്ന് കരേറ്റയില്‍ വച്ച് പിടികൂടിയത്. 

New Update
36333

കണ്ണൂര്‍: കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്ന കാര്‍ എക്‌സൈസ് പിടികൂടി. കോഴിക്കോട് നല്ലളം സ്വദേശി ഫിറോസ് ഖാനെ(31)യാണ് ഇരിട്ടി മട്ടന്നൂര്‍ എക്‌സൈസ് സംഘം സാഹസികമായി പിന്തുടര്‍ന്ന് കരേറ്റയില്‍ വച്ച് പിടികൂടിയത്. 

ഇയാളുടെ കൈവശം നിന്നും 6 ഗ്രാം മെത്താംഫിറ്റമിനും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. മയക്കു മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെകടര്‍ കെ. ഉത്തമന്‍, ടി.കെ. വിനോദ്, സി.പി. ഷാജി, എക്‌സൈസ് ഓഫീസര്‍മാരായ ഷൈബി കുര്യന്‍, പി.കെ. സജേഷ്, കെ. രമീഷ്, സി.വി. റിജുന്‍, വി. ശരണ്യ, കെ. കേശവന്‍, കെ.ടി. ജോര്‍ജ് എന്നിവരുമുണ്ടായിരുന്നു.

Advertisment