Advertisment

ഷാഫി പറമ്പിലിനെതിരേ വീഡിയോ പോസ്റ്റ്; തലശേരി നഗരസഭാ അംഗത്തിനെതിരേ പരാതി

വോയ്‌സ് ഓഫ് തലശേരി എന്ന ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

New Update
35353

വടകര: പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജയെ അനുകൂലിച്ചും യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ മോശക്കാരനായും ചിത്രീകരിച്ച് കെ.കെ. രമ എം.എല്‍.എയുടെ ഒരു എഡിറ്റ് ചെയ്ത വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ സൈബര്‍ പോലീസ് സി.ഐക്ക് പരാതി.

Advertisment

തലശേരി നഗരസഭാംഗം ടി.സി. അബ്ദുല്‍ ഖിലാബിനെതിരെ മുസ്‌ലിം ലീഗ് ജില്ല നേതാവ് തലശേരിയിലെ അഡ്വ. കെ.എ. ലത്തീഫാണ് പരാതി നല്‍കിയത്. ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹി കൂടിയാണ് കെ.കെ. രമ എം.എല്‍.എ. 

വോയ്‌സ് ഓഫ് തലശേരി എന്ന ഗ്രൂപ്പിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോക്ക് മുകളില്‍ ഷാഫിയെയും തെമ്മാടിക്കൂട്ടങ്ങളെയും തള്ളി കെ.കെ. രമ എന്ന് കുറിപ്പുമുണ്ട്. കെ.കെ. രമ എം.എല്‍.എയും ഉമ തോമസ് എം.എല്‍.എയും വടകരയില്‍ കഴിഞ്ഞ ദിവസം ഒരു വാര്‍ത്തസമ്മേളനം നടത്തിയിരുന്നു.

പ്രസ്തുത വാര്‍ത്തസമ്മേളനത്തിന്റെ വീഡിയോ ഷാഫി പറമ്പിലിനെ മോശക്കാരനായി ചിത്രീകരിക്കുന്ന രൂപത്തില്‍ എഡിറ്റ് ചെയ്താണ് ഖിലാബ് വാട്സ്ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. 

ഇതുവരെ സജീവമായി ഷാഫി പറമ്പിലിന് വേണ്ടി പ്രവര്‍ത്തിച്ച കെ.കെ. രമ എം.എല്‍.എ. ഷാഫി പറമ്പിലിനെ തള്ളിപ്പറഞ്ഞ് കെ.കെ. ശൈലജയെ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ ആര്‍.എം.പി-യു.ഡി.എഫ്.  പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയ്ക്കിടയാക്കുകയും അതുവഴി സമൂഹത്തിലും നാട്ടിലും കലാപവും അസ്വസ്ഥതയും സൃഷ്ടിക്കുകയും ചെയ്യണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഷാഫി പറമ്പിലിന് അനുകൂലമായി വരുന്ന വോട്ടുകള്‍ ഇല്ലാതാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ഉദ്ദേശ്യം കൂടി ഈ പോസ്റ്റിനുപിന്നിലുണ്ട്. 

സമൂഹത്തില്‍ കലാപവും അസ്വസ്ഥതയും ഉണ്ടാക്കണമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിക്കണമെന്ന കരുതലോടും ഉദ്ദേശ്യത്തോടും കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളതെന്നും സി.പി.എം.  നേതാവായ ടി.സി. അബ്ദുല്‍ ഖിലാബിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് നടപടി വേണമെന്നുമാണ് അഡ്വ. കെ.എ. ലത്തീഫ് നല്‍കിയ പരാതിയിലെ ആവശ്യം.

 

Advertisment