Advertisment

അങ്കമാലി നഗരസഭാ കാര്യാലയത്തില്‍ ബോംബ്  വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം; പരിശോധന

ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. 

New Update
535353535

കൊച്ചി: അങ്കമാലി നഗരസഭാ കാര്യാലയത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. ഫോണ്‍ സന്ദേശം വഴിയാണ് ബോംബ് ഭീഷണി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. 

ഇന്ന് രാവിലെയാണ് നഗരസഭാ കാര്യാലയത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചത്. പോലീസ് ഉള്‍പ്പെടുത്തി പരിശോധന നടത്തുകയായിരുന്നു. ഫോണ്‍ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

 

Advertisment