Advertisment

മിഠായിയും പലഹാരവും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

 ഇടുക്കി നെടുകണ്ടം സ്വദേശി ആണ്ടവ രാജനാണ് അറസ്റ്റിലായത്.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
35w35564

ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മിഠായിയും പലഹാരവും കൊടുത്ത ശേഷം പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍. ഇടുക്കി നെടുകണ്ടം സ്വദേശി ആണ്ടവ രാജനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

മാതാപിതാക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാള്‍ തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പോലീസെത്തി പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. മിഠായിയും മധുരപലഹാരങ്ങളും വാങ്ങി നല്‍കിയായിരുന്നു പെണ്‍കുട്ടിയെ ഇയാള്‍ ദുരുപയോഗം ചെയ്തിരുന്നത്

സംഭവം വീട്ടില്‍ പറയാതിരിക്കാന്‍ പലപ്പോഴും കുട്ടിയെ ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതിനെ ത്തുടര്‍ന്ന് വീട്ടുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരമറിയുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

Advertisment