Advertisment

യുവാക്കളെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം, ആക്രമണം; പതിനഞ്ചോളം കേസുകളിലെ പ്രതി പിടിയിൽ

New Update
B

തിരുവനന്തപുരം: യുവാക്കളെ തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയില്‍ ഹൗസ് നമ്പർ 247-ല്‍ നാഥൻ എന്ന അബ്ദുള്‍ റഹ്മാനെ(29)യാണ് അറസ്റ്റു ചെയ്തത്. 

Advertisment

രാത്രികാലങ്ങളില്‍ കടന്നുപോകുന്ന വഴിയാത്രക്കാരെയും ബൈക്കുകളില്‍ പോകുന്ന യുവാക്കളെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം ചോദിക്കുന്നതാണ് ഇയാളുടെ രീതി.

പണം നല്‍കാൻ വിസമ്മതിക്കുന്നവരെ ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും. ഇതേക്കുറിച്ച്‌ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 

എസ്.ഐ. ജെ.പി.അരുണ്‍കുമാർ, സീനീയർ സി.പി.ഒ. സാബു, സുജിത്, പ്രമോദ്, ഗോഡ്‌വിൻ, സി.പി.ഒമാരായ രാമു, അരുണ്‍മണി എന്നിവരുള്‍പ്പെട്ട പോലീസ് സംഘമെത്തി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. 

കാപ്പപ്രകാരം ഒരുവർഷത്തോളം ജയിലിലായിരുന്ന ഇയാള്‍ സമീപകാലത്താണ് പുറത്തിറങ്ങിയതെന്നും കോവളം, വിഴിഞ്ഞം, ബാലരാമപുരം തുടങ്ങിയ സ്റ്റേഷനുകളില്‍ കൊലപാതകമടക്കം 15 കേസുകളില്‍ പ്രതിയാണ് ഇയാളെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisment