New Update
/sathyam/media/media_files/5esTBZ2NwqIy5hTzA4bv.jpg)
വടകരയിലേത് രാഷ്ട്രീയ പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അടിത്തട്ടിലേക്ക് പോകുംതോറും ആത്മവിശ്വാസം കൂടി. താൻ വ്യക്തിപരമായി ആരേയും അധിക്ഷേപിച്ചിട്ടില്ല.
Advertisment
എതിർ സ്ഥാനാർഥി ബോംബ് ഉണ്ടാക്കി എന്ന് പറഞ്ഞിട്ടില്ല. എൻ്റെ അറിവില്ലാത്ത കാര്യം രേഖാമൂലം പരാതി നൽകിയപ്പോഴാണ് വക്കീൽ നോട്ടീസ് അയക്കാൻ നിർബന്ധിതനായത്. തനിക്ക് എതിർ സ്ഥാനാർഥി വക്കീൽ നോട്ടീസ് അയച്ചതുകൊണ്ട് കാര്യമില്ല, തനിക്ക് അറിയാത്ത കാര്യമാണെന്നും ഷാഫി പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ആരോടും താൻ പറഞ്ഞിട്ടില്ല. അത്തരം പോസ്റ്റുകൾ കാണാൻ തന്നെ താൽപര്യമില്ല. ഒരു പോസ്റ്റിൻ്റേയും ആവശ്യമില്ല ഉള്ള കാര്യങ്ങൾ പറഞ്ഞ് വോട്ട് ചോദിച്ചാൽ മതിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us