Advertisment

കോൺഗ്രസിലേക്ക് ഇനിയൊരു തിരിച്ച് പോക്കില്ല; പാര്‍ട്ടി വിടാന്‍ മൂന്ന് കൊല്ലം മുമ്പേ തീരുമാനിച്ചു; സുധാകരനു മുന്നിൽ പൊട്ടിക്കരഞ്ഞിട്ടുണ്ട് ! വിരണ്ടുപോയതുകൊണ്ടാണ് മുരളീധരന്‍ തൃശൂരിലേക്ക് ഓടിയത്‌-കോണ്‍ഗ്രസ് വിട്ടതിനെക്കുറിച്ച് പ്രതികരിച്ച് പത്മജ വേണുഗോപാല്‍

 ഇനി കോൺഗ്രസിലേക്ക് ഇനിയൊരു തിരിച്ച് പോക്കില്ല. ഒരുപാട് പ്രശ്നങ്ങൾ കോൺഗ്രസിൽ നിന്നും നേരിട്ടു. ആരും സഹായിക്കാനുണ്ടായില്ല.ബിജെപിയുടെ കേന്ദ്ര നേതാക്കൾ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും പത്മജ പറഞ്ഞു.

New Update
Padmaja Venugopal

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ച് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. തന്‍റെ പാര്‍ട്ടി മാറ്റത്തില്‍ കെ.മുരളീധരന്‍ വിരണ്ടുപോയെന്നും അതുകൊണ്ടാണ് തൃശൂരിലേക്ക് ഓടിയതെന്നും പത്മജ പറഞ്ഞു. 

കോൺഗ്രസിൽ നിന്ന് ഇനിയും നേതാക്കൾ ബിജെപിയിലേക്ക് പോകും. മൂന്ന് കൊല്ലം മുമ്പാണ് പാര്‍ട്ടി വിടാൻ തീരുമാനിച്ചത്. അല്‍പമെങ്കിലും തന്നെ കേള്‍ക്കാന്‍ തയാറായത് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ മാത്രമാണെന്നും അദ്ദേഹത്തിനു മുന്നില്‍ താന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും പത്മജ പറഞ്ഞു. 