Advertisment

'ക്ലിഫ് ഹൗസില്‍ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏല്‍പ്പിച്ചാല്‍ വിജയനെക്കാള്‍ നന്നായി കൈകാര്യം ചെയ്യും' ! മുഖ്യമന്ത്രിയെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്താല്‍ വിരണ്ടുപോകുന്നവരല്ല കോണ്‍ഗ്രസുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്‌യുവിന്റെ സമരവേദിയില്‍നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

New Update
Rahul Mamkootathil

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ പിണറായി വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നായിരുന്നു രാഹുലിന്റെ പരിഹാസം. 

മാത്യു കുഴല്‍നാടനേയും മുഹമ്മദ് ഷിയാസിനേയും അറസ്റ്റ് ചെയ്താല്‍ വിരണ്ടുപോകുന്നവരല്ല കോണ്‍ഗ്രസുകാരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്‌യുവിന്റെ സമരവേദിയില്‍നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ തിരുട്ടു കുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുത്തതോടെ പൊലീസുകാരുടെ വിചാരം അവർ ഗുണ്ടകളാണ് എന്നാണെന്നു രാഹുൽ പരിഹസിച്ചു.  

Advertisment