Advertisment

അനിൽ ആന്റണിയും പത്മജയും പോയതുകൊണ്ട് കോൺഗ്രസിന് ചെറിയ പോറലുപോലും ഏൽക്കില്ലെന്ന് രമേശ് ചെന്നിത്തല; പത്മജയ്‌ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ്‌

പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല. അനിൽ കെ. ആന്റണിയും പത്മജയും പോയതുകൊണ്ട് കോൺ​ഗ്രസിന് ചെറിയ പോറലുപോലും ഏൽക്കില്ല.

New Update
878888

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടം നടത്തിയ പരാമര്‍ശത്തോട് വിയോജിപ്പ് അറിയിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.  രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന്  രമേശ് ചെന്നിത്തല പ്രതികരിച്ചു. 

പത്മജ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അനിൽ കെ. ആന്റണിയും പത്മജയും പോയതുകൊണ്ട് കോൺ​ഗ്രസിന് ചെറിയ പോറലുപോലും ഏൽക്കില്ല. ഇത് തങ്ങൾ ​ഗൗരവമായി എടുക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു

Advertisment