Advertisment

പാലക്കാടുമായുള്ള വൈകാരിക ബന്ധത്തെ അറുത്തുമാറ്റാന്‍ കഴിയില്ല; അത് പദവികള്‍ക്കും സ്ഥാനങ്ങള്‍ക്കും അപ്പുറം ! ഷാഫി പറമ്പില്‍ പറയുന്നു

പാലക്കാടുമായുള്ള വൈകാരിക ബന്ധത്തെ അറുത്തുമാറ്റാന്‍ കഴിയില്ല. പാലക്കാട്ടെ ജനങ്ങള്‍ തന്ന സ്‌നേഹമാണ് എനിക്ക് ലഭിക്കുന്ന പരിഗണയുടെ കരുത്തായത്

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
parambil

പാലക്കാട്‌: പാലക്കാടിനോടുള്ള സ്‌നേഹം മറക്കാനാകില്ലെന്ന് വടകരയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നിലവില്‍ പാലക്കാട്ടെ എംഎല്‍എയുമായ ഷാഫി പറമ്പില്‍. വടകരയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് ലക്ഷ്യമുണ്ട്. കോണ്‍ഗ്രസ് ശക്തിപ്പെടുകയെന്നതിന്റെ അര്‍ഥം ഇന്ത്യ ശക്തിപ്പെടുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്തം നിറവേറ്റാന്‍ ശ്രമിക്കും. വടകരയിലെ ജനങ്ങള്‍ ഫോണ്‍വഴിയും സമൂഹമാധ്യമങ്ങളിലുടെയും നല്‍കുന്ന പിന്തുണ ആത്മവിശ്വാസം നല്‍കുന്നതാണ്. പാലക്കാടുമായുള്ള വൈകാരിക ബന്ധത്തെ അറുത്തുമാറ്റാന്‍ കഴിയില്ല. പാലക്കാട്ടെ ജനങ്ങള്‍ തന്ന സ്‌നേഹമാണ് എനിക്ക് ലഭിക്കുന്ന പരിഗണയുടെ കരുത്തായത്. പാലക്കാടുമായുള്ള വൈകാരിക ബന്ധം പദവികള്‍ക്കും സ്ഥാനങ്ങള്‍ക്കും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു.



Advertisment