Advertisment

പത്മജ ബിജെപിയിൽ പോയതിൽ സിപിഎമ്മിനും പങ്ക്; ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍; ചെയ്തത് പിണറായിക്കു വേണ്ടി ! ആരോപണവുമായി വി.ഡി. സതീശന്‍

മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ ആണോ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതു നിങ്ങൾ തന്നെ അന്വേഷിക്കൂ എന്നായിരുന്നു സതീശന്റെ പ്രതികരണം. 

New Update
vd satheesan2

ന്യൂ‍‍ഡൽഹി: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നതിൽ സിപിഎമ്മിനു പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പത്മജാ വേണുഗോപാലിനെ ബി.ജെ.പിയില്‍ എത്തിച്ചത് വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടിയാണ് ഇക്കാര്യം ചെയ്തതെന്നും സതീശന്‍ ആരോപിച്ചു.

മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ ആണോ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതു നിങ്ങൾ തന്നെ അന്വേഷിക്കൂ എന്നായിരുന്നു സതീശന്റെ പ്രതികരണം. 

Advertisment