Advertisment

ബി.ഡി.ജെ.എസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എമ്മിന്റെ പേരില്‍ നോട്ടീസ്,പ്രചരിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയുടെ പേരില്‍;മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സമുദായം മറക്കില്ലെന്നും ലഘുലേഖയില്‍

New Update
cpm bdjs.jpg

കോട്ടയം: ബി.ഡി.ജെ.എസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം.  ജില്ലാ സെക്രട്ടറിയുടെ പേരില്‍ നോട്ടീസ്.  ബി.ഡി.ജെ.എസിന്റെ മാരീച രാഷ്ട്രീയം എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയിരിക്കുന്ന  മൈക്രോ ഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെ വിശദമായി എഴുതിയിട്ടുണ്ട്. ബി.ഡി.ജെ.എസ്. നേതാക്കള്‍ക്കു വ്യാപാര  താത്പര്യങ്ങള്‍ അല്ലാതെ ദൈനംദിന രാഷ്ട്രീയത്തിലോ, ജീവിത വിഷയങ്ങളിലോ യാതൊരു ഇടപെടലുകളുമില്ലെന്നു പറയുന്ന കുറിപ്പില്‍ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് സമുദായം മറക്കില്ലെന്നും ലഘുലേഖയില്‍ ഓര്‍മ്മപ്പെടുത്തുന്നു.

പരമ്പരാഗത സി.പി.എം അനുകൂല ഈഴവ വോട്ടുകള്‍ കേന്ദ്രീകരിച്ച് ബി.ഡി.ജെ.എസ. പ്രചാരണം ശക്തമാക്കിയതോടെയാണു ജില്ലാ സെക്രട്ടറി എ.വി. റസലിന്റെ പേരില്‍ നോട്ടീസ് പ്രചരിക്കുന്നത്. ബി.ഡി.ജെ.എസ. സംസ്ഥാന അധ്യക്ഷനും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനുമായ തുഷാര്‍ വെള്ളാപ്പള്ളിയാണു കോട്ടയത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി.

Advertisment