Advertisment

കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ കേസെടുത്ത് പോലീസ്

New Update
arya sachin.jpg

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവിനുമെതിരെ കേസെടുത്ത് പോലീസ്. വഞ്ചിയൂര്‍ കോടതിയുടെ നിർദേശപ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിനാണ് കേസെടുത്തത്. അഭിഭാഷകനായ ബൈജു നോയലിന്റെ ഹര്‍ജിയിലാണ് നടപടി.

Advertisment

നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസമുണ്ടാക്കല്‍, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിയത്.

നേരത്തെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്റെ പേരില്‍ ആരോപണവിധേയനായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു രണ്ട് തവണ പരാതി നല്‍കിയിട്ടും പോലീസ് മേയര്‍ക്കും എംഎല്‍എയ്കുമെതിരെ കേസെടുത്തിരുന്നില്ല. തുടര്‍ന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ യദു ഇന്ന് പരാതി നല്‍കിയിരുന്നു. ഈ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

അതേസമയം കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്എച്ച്ഒ ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

Advertisment