Advertisment

വേറിട്ട കാഴ്ചയുമായി രാജീവം വിടരട്ടെ റോഡ് ഷോ

New Update
road show rajeev1.jpg

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു പിന്തുണ തേടി പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ്മ അണിയിച്ചൊരുക്കിയ രാജീവം വിടരട്ടെ  എന്ന പേരിലുള്ള പ്രത്യേക കാരികേച്ചര്‍ റോഡ് ഷോ ഈ തിരഞ്ഞെടുപ്പു പ്രചാരണച്ചൂടില്‍ വേറിട്ട കാഴ്ചയായി. നെയ്യാറ്റികരയിലെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്തിന്റെ മുന്നിൽ നിന്നാണ് പ്രത്യേക റോഡ് ഷോ ആരംഭിച്ചത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് ഫ്ലാഗ് ഓഫ്  ചെയ്തു. സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും 10.5 അടി ഉയരത്തിലുള്ള കൂറ്റന്‍ കാരിക്കേചര്‍ രൂപങ്ങളാണ് ഈ റോഡ് ഷോയിലെ മുഖ്യ ആകര്‍ഷണം. ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ട്. 18 കിലോയോളം ഭാരമുണ്ട് ഇവയ്ക്ക്. 

ബിജെപി പ്രവര്‍ത്തകരുടേയും എന്‍ഡിഎ അനുഭാവികളുടേയും അകമ്പടിയോടെ നെയ്യാറ്റികര മണ്ഡലത്തിലുടനീളം പര്യടനം നടത്തി. നെയ്യാറ്റികര ടൗണ്‍ ബസ് സ്റ്റാന്‍ഡ്, ആലുമൂട് ജങ്ഷന്‍, ടിബി ജങ്ഷന്‍, മൂന്നുകല്ലിന്‍മൂട് ജങ്ഷന്‍, വഴുതൂര്‍, ഹോസ്പിറ്റല്‍ ജങ്ഷന്‍ എന്നിവിടങ്ങളിലൂടെയാണ് കടന്നു പോയത്. വരും ദിവസങ്ങളില്‍ പാറശ്ശാല, നേമം, കോവളം, കഴക്കൂട്ടം, പേട്ട, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും രാജീവം വിടരട്ടെ  പ്രത്യേക റോഡ് ഷോ പര്യടനം നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.

Advertisment