Advertisment

വടക്കൻ മെക്സിക്കോയിൽ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു

കൊലപാതകത്തിനും മറ്റ് കുറ്റങ്ങള്‍ക്കുമായി തിരയപ്പെട്ട കാര്‍ട്ടല്‍ അംഗത്തിന് നേരെയുള്ള ആക്രമണമാണ് വെടിവയ്‌പ്പെന്ന് പോലീസ് പറഞ്ഞു. സംശയാസ്പദമായ കാര്‍ട്ടല്‍ അംഗം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൊല്ലപ്പെടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

New Update
mexico six.jpg

വടക്കന്‍ മെക്സിക്കോയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പ്പില്‍ ആറ് പേര്‍ മരിക്കുകയും 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. അതിര്‍ത്തി സംസ്ഥാനമായ സോനോറയിലെ സിയുഡാഡ് ഒബ്രെഗോണ്‍ നഗരത്തിലാണ് സംഭവം നടന്നത്. പാര്‍ട്ടിയിലേക്ക് ഇരച്ചുകയറിയ തോക്കുധാരികളാണ് ആക്രണം നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. മരിച്ചവരില്‍ രണ്ട് പേര്‍ 18 വയസ്സിന് താഴെയുള്ളവരും പരിക്കേറ്റവരില്‍ അഞ്ച് പേര്‍ കുട്ടികളുമാണ്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നാല് പേര്‍  ഗുരുതരാവസ്ഥയിലാണെന്നും 13 പേരെ ചികിത്സിച്ച് വിട്ടയച്ചതായും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment

കൊലപാതകത്തിനും മറ്റ് കുറ്റങ്ങള്‍ക്കുമായി തിരയപ്പെട്ട കാര്‍ട്ടല്‍ അംഗത്തിന് നേരെയുള്ള ആക്രമണമാണ് വെടിവയ്‌പ്പെന്ന് പോലീസ് പറഞ്ഞു. സംശയാസ്പദമായ കാര്‍ട്ടല്‍ അംഗം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൊല്ലപ്പെടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ സര്‍വ്വകലാശാലയിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചിരുന്നു. പ്രാഗിലെ ചാള്‍സ് യൂണിവേഴ്‌സിറ്റിയിലെത്തിയ 24 കാരനായ വിദ്യാര്‍ത്ഥിയാണ് കൂട്ടക്കൊല നടത്തിയത്. സ്വന്തം പിതാവിനെ വെടിവെച്ച് കൊന്ന ശേഷമായിരുന്നു യൂണിവേഴ്സിറ്റിയിലെത്തി വെടിയുതിര്‍ത്തത്. പിന്നീട് ഇയാള്‍ ജീവനൊടുക്കിയെന്നാണ് വിവരം. വെടിവെപ്പില്‍ 25 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തിന്റെ ചരിത്രം കണ്ട ഏറ്റവും വലിയ വെടിവെപ്പാണ് ചാള്‍സ് യൂണിവേഴ്‌സിറ്റിയില്‍ നടന്നത്. 

അക്രമിയെന്ന് സംശയിക്കുന്ന ഡേവിഡ് കൊസാക്ക്, ചെക്ക് തലസ്ഥാനത്തിന് പുറത്താണ് താമസിച്ചിരുന്നത്. ഇയാള്‍ കൂട്ടക്കൊലയും ആത്മഹത്യയും പദ്ധതിയിട്ട് പ്രാഗിലെ സര്‍വ്വകലാശാലയിലേക്ക് എത്തുകയായിരുന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന പ്രാഗിലെ ഓള്‍ഡ് ടൗണിന് സമീപമാണ് വെടിവെപ്പ് നടന്ന ചാള്‍സ് യൂണിവേഴ്സിറ്റി. ഇവിടുത്തെ ഫാക്കല്‍റ്റി ഓഫ് ആര്‍ട്സിലാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. 

 

mexico
Advertisment