Advertisment

വിമാനം പറന്നുയർന്നതിനു പിന്നാലെ ടോയ്‌ലെറ്റിൽ പോയ യാത്രക്കാരന് സംഭവിച്ചത്, ക്ഷമ ചോദിച്ച് വിമാനക്കമ്പനി

New Update
H

ബംഗളൂർ: വിമാന യാത്രയ്ക്കിടെ ഒന്നു ടോയ്‌ലെറ്റിൽ പോയ യാത്രക്കാരന് കിട്ടിയത് എട്ടിന്റ പണി. ടോയിലെറ്റിന്റെ ഡോർ തകരാറായി യാത്രക്കാരൻ ഉള്ളിൽ കിടക്കേണ്ടി വന്നത് ഒരു മണിക്കൂർ. സ്പൈസ്ജെറ്റിന്റെ മുംബൈ-ബംഗളൂരു വിമാനത്തിലാണ് യാത്രികന് ദുരനുഭവം നേരിടേണ്ടി വന്നത്.ടോയ്‌ലെ‌‌റ്റിന്റെ ഡോർ ലോക്ക് തകരാറിലാവുകയായിരുന്നു.

 ബംഗളൂരുവിൽ നിന്നും വിമാനം പറന്നുയർന്നതിന് പിന്നാലെയാണ് ഇയാൾ ടോയ്ലെറ്റിൽ പോയത്. മുംബൈയിൽ വിമാനം ലാൻഡ് ചെയ്‌തതിന് ശേഷംസാ​ങ്കേതികവിദഗ്‌ധർ എത്തിയാണ് യാത്രക്കാരനെ പുറത്തെത്തിച്ചത്. അതുവരെ യാത്രക്കാരാൻ ടോയിലെറ്റിൽ കുടുങ്ങി. 

സ്പൈസ്ജെറ്റ് അധികൃതർ യാത്രക്കാരനോട് ക്ഷമ ചോദിച്ചതോടെയാണ് പ്രശ്നം അവസാനിച്ചത്.

Advertisment