Advertisment

കേരളാ കോണ്‍ഗ്രസ് വിട്ടു വന്നവര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു, പുതിയ പേര് കേരളാ കോണ്‍ഗ്രസ് ഡമോക്രാറ്റിക്ക്; എന്‍.ഡി.എയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍

New Update
Kerala Congress Democratic1.jpg

കോട്ടയം: മോന്‍സ് ജോസഫ് എം.എല്‍.എയുടെ നിലപാടുകളും, അവഗണനയിലും പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് വിട്ടവര്‍ ചേര്‍ന്നു കേരളാ കോണ്‍ഗ്രസ് ഡമോക്രാറ്റിക്ക് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.

Advertisment



ഇന്നു ദര്‍ശന ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ എന്‍.ഡി.എയ്ക്കു പിന്തുണ പ്രഖ്യാപിച്ചു.തുടര്‍ന്നു കോട്ടയം എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി രൂപീകരണയോഗത്തില്‍ പങ്കെടുത്തു പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു.  പാര്‍ട്ടി രൂപീകരണ യോഗം  ഡോ. നിരണം രാജന്‍  ഉദ്ഘാടനം ചെയ്തു.



സജി മഞ്ഞക്കടമ്പലിന്റെ അധ്യക്ഷത്യയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. ദിനേശ് കര്‍ത്താ പാര്‍ട്ടി പ്രഖ്യാപനവും ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തു. യോഗത്തില്‍ പ്രസാദ് ഉരുളികുന്നം, റോയി ജോസ് തുണ്ടുമുറിയില്‍ ,  പ്രഫ. ബാലു ജി വെള്ളിക്കര, അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ മണിമല, ടിജോ കൂട്ടുമേല്‍ കാട്ടില്‍, ബിനു ആയിരമല, പ്രതീഷ് പട്ടിത്താനം, ജിതിന്‍ പ്രാക്കുഴി എന്നിവര്‍ പ്രസംഗിച്ചു.



കേരളാകോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി സംസ്ഥാന ഭാരവാഹികളായി സജി മഞ്ഞക്കടമ്പില്‍ ചെയര്‍മാന്‍, ഡോ. ദിനേശ് കര്‍ത്താ വര്‍ക്കിങ് ചെയര്‍മാന്‍, പ്രഫ. ബാലു ജി. വള്ളിക്കര വൈസ് ചെയര്‍മാന്‍ പ്രസാദ് ഉരുളികുന്നം, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി റോയി ജോസ് തുണ്ടുമുറിയില്‍ ട്രഷറര്‍, മോഹന്‍ദാസ് അമ്പലാറ്റില്‍ ,  സെബാസ്റ്റ്യന്‍ മണിമല സെക്രട്ടറിമാര്‍ , ടിജോ കൂട്ടുമ്മേല്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന കോര്‍ഡിനേറ്ററായും , ബിനു ആയിരമല കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കോര്‍ഡിനേറ്ററായും തെരഞ്ഞെടുത്തു.

Advertisment