Advertisment

ഗര്‍ഭാശയത്തിലുള്ള മുഴ നീക്കം ചെയ്യുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍

New Update
manjusha aattukal1.jpg

തിരുവനന്തപുരം:  തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ച   യുവതി മരിച്ചു. വന്ധ്യത ചികിത്സയ്ക്ക് എത്തിയ യുവതി മഞ്ജുഷയാണ്  (40) മരിച്ചത്. മരണത്തിന് കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. 

ഗര്‍ഭാശയത്തിലുള്ള മുഴ നീക്കം ചെയ്യുന്നതിനായി മിനിഞ്ഞാന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലമായി യുവതി ഈ ആശുപത്രിയില്‍ വന്ധ്യതാ ചികിത്സയിലാണ്. കോട്ടുകാൽ – ചപ്പാത്ത് സ്വദേശിനിയാണ് മരിച്ച മഞ്ജുഷ.

 

Advertisment