Advertisment

അയോധ്യയിലേക്കുള്ള വിമാനത്തിന്റെ നിരക്ക് കേട്ടാൽ ഞെട്ടും; പ്രതിഷ്ഠാദിനത്തിൽ മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ യാത്രക്കാർ അയോധ്യയിലേക്ക് എത്തുമെന്ന് സൂചന

New Update
H

 

Advertisment

ഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠ ദിനം അടുത്ത് വരികയാണ്.   ജനുവരി 22 ന് അയോധ്യയിൽ എത്തണമെങ്കിൽ  ട്രെയിൻ ടിക്കറ്റ് ലഭിക്കണമെങ്കിൽ വെയ്റ്റിംഗ് ലിസ്റ്റ് ഇപ്പോൾ തന്നെ നീണ്ടിട്ടുണ്ട്.   ഇനി അവശേഷിക്കുന്ന ഓപ്ഷൻ  വിമാനമാർഗമാണ്. എന്നാൽ   അയോധ്യയിലേക്കുള്ള വിമാനത്തിന്റെ നിരക്ക്   ഞെട്ടിക്കുന്നതാണ്. 

തായ്‌ലൻഡ്, സിംഗപ്പൂർ, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് അയോധ്യയിലേക്ക് ഫ്ലൈറ്റ് ടിക്കറ്റ് നിരക്ക് കൂടുതലാണ്. ഡൽഹിക്ക് പുറമെ അഹമ്മദാബാദ്, കൊൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. പ്രതിഷ്ഠ ദിനനത്തിൽ മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ യാത്രക്കാർ അയോധ്യയിലേക്ക് എത്തുമെന്നാണ് സൂചന. 

ഡൽഹിയിൽ നിന്നും സാധാരണ ദിവസങ്ങളിൽ 5000  മുതൽ 7000 രൂപ വരെയാണ് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാൽ ജനുവരി 20ന് 15193 രൂപയാണ് നിരക്ക്.  ബെംഗളൂരുവിൽ നിന്ന് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് 19358 രൂപയുമാണ്. മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് അയോധ്യയിലേക്ക് എത്തണമെങ്കിൽ ആദ്യം ഡൽഹിയിൽ എത്തണം, ഉദാഹരണത്തിന്, മുംബൈയിൽ നിന്ന് അയോധ്യയിലേക്ക് പോകണമെങ്കിൽ, ആദ്യം ഡൽഹിയിൽ വരണം. മുംബൈയിൽ നിന്ന് ഡൽഹി വഴി അയോധ്യയിലേക്കുള്ള നിരക്ക് 33534 രൂപയാണ്.



 അയോധ്യ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായും വിനോദസഞ്ചാര കേന്ദ്രമായും മാറുകയാണ്. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ വിനോദസഞ്ചാരികൾ നഗരത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്.  മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ജനുവരി 20നാണ് അയോധ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയർന്ന നിലയിലുള്ളത്. ഭൂരിപക്ഷം ആളുകളും ചടങ്ങിന് ഒരു ദിവസം മുൻപ് അയോധ്യയിൽ എത്താൻ സാധ്യതയുണ്ട്. 

 

 

Advertisment