Advertisment

ലോക പരിസ്ഥിതി വാരം ആഘോഷിച്ച് ഹോണ്ട

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന ദേശീയ പരിസ്ഥിതി കാമ്പയിന് തുടക്കമിട്ടു. ജൂണ്‍ 5ന് തുടങ്ങിയ കാമ്പയിന്‍ ജൂണ്‍ 11 വരെ നീണ്ടുനില്‍ക്കും.

കമ്പനി മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റയുടെയും, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ തകേഷി കൊബയാഷിയുടെയും നേതൃത്വത്തില്‍ രാജസ്ഥാനിലെ ഭിവാഡിയിലുള്ള കമ്പനിയുടെ ഫ്യൂച്ചര്‍ ഹോണ്ട ഡീലര്‍ഷിപ്പില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൃക്ഷതൈ നട്ടാണ് കാമ്പയിന്‍ ആരംഭിച്ചത്.

കാമ്പയിനിന്‍റെ ഭാഗമായി ഇന്ത്യയിലെ കമ്പനി ഡീലര്‍ഷിപ്പ്, ഓഫീസ് പരിസരങ്ങളിലും 44,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും. വാരാചരണ കാലയളവില്‍ എച്ച്എംഎസ്ഐ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സുമായി സഹകരിച്ച് സൗജന്യ പിയുസി ചെക്ക്അപ്പുകള്‍ നടത്തും. ഡീലര്‍ഷിപ്പുകള്‍ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ചെടിത്തൈകളും നല്‍കും.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിന് ഹോണ്ടയുടെ എല്ലാ ഓഫീസ് പരിസരങ്ങളിലും, നിര്‍മാണ യൂണിറ്റുകളിലും, എച്ച്എംഎസ്ഐ അസോസിയേറ്റ്സ് ഉള്‍പ്പെടെ ആറായിരത്തിലധികം ഡീലര്‍ഷിപ്പുകളിലും, ഉപഭോക്തൃ ഗ്രൂപ്പുകളുകളെയും വ്യക്തികളെയും ഉള്‍പ്പെടുത്തും. യുഎന്‍ഇപിയുടെ 2022ലെ ആഗോള പ്രമേയമായ ഒരേയൊരു ഭൂമി, 2050ഓടെ ഹോണ്ട ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളിലും ഉത്പന്നങ്ങളിലും കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ഹോണ്ടയുടെ കാഴ്ചപ്പാടിന്‍റെ ഭാഗമായാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ദേശീയ കാമ്പയിന്‍.

2050ഓടെ പാരിസ്ഥിതിക ആഘാതം പൂജ്യത്തിലെത്തിക്കാന്‍ ഒരു സര്‍ക്കുലര്‍ സൊസൈറ്റിയാണ് ഹോണ്ട ലക്ഷ്യമിടുന്നതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്‍റും സിഇഒയുമായ അറ്റ്സുഷി ഒഗാറ്റ പറഞ്ഞു. തങ്ങളുടെ മൂന്ന് പ്രധാന തത്വങ്ങളായ കാര്‍ബണ്‍ ന്യൂട്രാലിറ്റി, ക്ലീന്‍ എനര്‍ജി, റിസോഴ്സ് സര്‍ക്കുലേഷന്‍ എന്നിവ 2050ഓടെ ഹോണ്ട ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങളിലും ഉത്പന്നങ്ങളിലും കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള ഹോണ്ടയെ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment