Advertisment

അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്ത്: നൈജീരിയന്‍ സ്വദേശി പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: അന്തർസംസ്ഥാന ലഹരിക്കടത്തിലെ പ്രധാനകണ്ണി ഡല്‍ഹിയിൽ പിടിയിൽ. നൈജീരീയൻ സ്വദേശി വിക്ടർ കെയിനാണ് പിടിയിലായത്. ഇയാളിൽ നിന്നും 20 ലക്ഷം രൂപ വരുന്ന കൊക്കെയിൻ ഡല്‍ഹി പൊലീസ് കണ്ടെത്തി. റെയിൽവേ സ്റ്റേഷനിൽ നിന്നാണ് നൈജീരീയൻ സ്വദേശി പിടിയിലായത്.

രാത്രി പെട്രോളിങ് നടത്തിയിരുന്ന പൊലീസ് സംഘത്തെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാലാവധി തീര്‍ന്ന വിസ രേഖകളാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ ലഹരിമരുന്ന് എത്തിച്ചിരുന്നത്.

Advertisment