Advertisment

മകൾ നൈനയ്ക്കൊപ്പമുള്ള ചിത്രവുമായി നിത്യ ദാസ്

author-image
ഫിലിം ഡസ്ക്
New Update

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.

Advertisment

publive-image

ഇപ്പോഴിതാ, മകൾ നൈനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നിത്യ. നിങ്ങൾ സിസ്റ്റേഴ്സാണോ, ഇതിലാരാ അമ്മ എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

നൈനക്കൊപ്പമുളള കിടിലൻ നൃത്തത്തിന്റെ വീഡിയോകളും നിത്യ പങ്കുവച്ചിരുന്നു. ‘ഉടി ഉടി ജായേ’ എന്ന ഹിന്ദി ഗാനത്തിനൊത്താണ് നിത്യയുടെയും മകളുടെയും കൂട്ടുകാരിയുടെയും ഡാൻസ്. കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം.

NIHYADAS SHARE PHOTO
Advertisment