Advertisment

നിഖില്‍ ഗാന്ധി ടിക്ടോക്കിന്‍റെ പുതിയ ഇന്ത്യന്‍ മേധാവി..

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഷോര്‍ട്ട് ഫോം വീഡിയോ ആപ്ലിക്കേഷന്‍ ആയ ടിക്ടോക്കിന്‍റെ പുതിയ ഇന്ത്യ മേധാവിയായി നിഖില്‍ ഗാന്ധിയെ നിയമിച്ചു. ടൈംസ് ഗ്ലോബല്‍ ബ്രോഡ്കാസ്റ്റിംഗില്‍ നിന്നാണ് ഗാന്ധി ഈ പുതിയ കമ്പനിയില്‍ എത്തുന്നത്.

Advertisment

publive-image

#EduTok പോലുള്ള പ്രധാന സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കാന്‍ ആണ് നിഖില്‍ ഗാന്ധി ശ്രമിക്കുക. ദി വാള്‍ട്ട് ഡിസ്നി കമ്പനിയില്‍ ജോലികാരനായിരുന്നു നിഖില്‍ ഗാന്ധി.

ബൈറ്റ്ഡാന്‍സ് എന്ന ചൈനീസ് ഐ ടി കമ്പനി നിര്‍മിച്ച ഒരു സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.ബൈറ്റ്ഡാന്‍സ് ഉടമസ്ഥതയില്‍, ചൈനയില്‍ 2016 സെപ്റ്റംബറില്‍ ഡുവൈന്‍ എന്ന പേരില്‍ ആയിരുന്നു ഇത് ആദ്യം വിപണിയിലിറക്കിയത് ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ടിക്ക് ടോക് എന്ന പേരില്‍ ഇത് വിദേശ വിപണിയില്‍ പരിചയപ്പെടുത്തി.

2018 ല്‍ ഈ ആപ്ലിക്കേഷന്‍ ഏഷ്യ , യുണൈറ്റഡ് സ്റ്റേറ്റ്സ്, എന്ന് തുടങ്ങി ലോകത്തിന്‍റെ പലഭാഗത്തും ജനപ്രിയത നേടി. 2018 ഒക്ടോബറിലെ കണക്ക് അനുസരിച്ച്‌ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.

Advertisment