Advertisment

ആത്മാഭിമാനമുള്ള മിക്കവരും വിമതരാവുകയോ പാര്‍ട്ടി വിടുകയോ ചെയ്തുകഴി‍ഞ്ഞു എന്നതാണ് കോണ്‍ഗ്രസിന്‍റെ അവസ്ഥ; കോണ്‍ഗ്രസ് പ്രസിഡന്‍റായി എഴുന്നേറ്റ് നടക്കാനാവാത്തവരെ മാത്രമേ ബുദ്ധികൂര്‍മ്മതയുള്ള ഗാന്ധി കുടുംബവും നരസിംഹറാവുവും വച്ചിട്ടുള്ളു, ബി.ജെ.പിയുടെ ഒരു ഭാഗ്യം ! ഒരു സംവിധായകന്‍ ദക്ഷിണാഫ്രിക്കയില്‍ ഫിലിം ഫെസ്റ്റിവലിനു പോയപ്പോള്‍ അവിടുത്തെ ചിന്തകന്‍മാര്‍ ചോദിച്ചത് 'തരൂര്‍ എന്നു പ്രധാനമന്ത്രിയാകു'മെന്നാണ്; പക്ഷെ കോണ്‍ഗ്രസുകാര്‍ക്കു തരൂര്‍ 'അയ്യം'-നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്‍ അജിത് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് ഒരു അസംബന്ധ നാടകമായിരുന്നത് രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ കൊണ്ട് കുറെ മാറിക്കിട്ടി. ആര്‍ക്കും മല്‍സരിക്കാമെന്നു പ്രഖ്യാപിക്കുക, ഹൈക്കമാന്‍റിന്‍റെ പിന്തുണ ആര്‍ക്കുമല്ലെന്നു പറയുക, പിന്‍വാതിലിലൂടെ എഴുന്നേറ്റ് നടക്കാനാവാത്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കെട്ടിയിറക്കുക, ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പ്രതീതി വളര്‍ത്തുക, ഒടുവില്‍ നിഷ്പക്ഷമെന്നു പറയുക. ഇതായിരുന്നു അന്തസില്ലാത്ത ഹൈക്കമാന്‍റു കളി.

ആത്മാഭിമാനമുള്ള മിക്കവരും വിമതരാവുകയോ പാര്‍ട്ടി വിടുകയോ ചെയ്തുകഴി‍ഞ്ഞു എന്നതാണ് കോണ്‍ഗ്രസിന്‍റെ അവസ്ഥ. ശേഷിക്കുന്നവരില്‍ 90 ശതമാനവും ഭിക്ഷാംദേഹികളോ അവസരവാദികളോ സ്ഥാനമോഹികളോ ആണ്. അവര്‍ ഗാന്ധിമാര്‍ പറഞ്ഞാല്‍ കിടക്കും, ഇഴയും, കാലും നക്കും. അവരില്‍ വിദ്യാസമ്പന്നര്‍ പോലും പറഞ്ഞത് നെഹ്റു കുടുംബത്തില്‍ നിന്ന് പ്രസിഡന്‍റ് വേണമെന്നാണ്. ഇതെന്താ രാജവാഴ്ചയോ എന്നു ചോദിച്ചു ബി.ജെ.പി കളിയാക്കിയിട്ടും ഈ വിദ്വാന്‍മാര്‍ക്കു ഉളുപ്പില്ല.


തെരഞ്ഞെടുപ്പുകളില്‍ തോറ്റു തൊപ്പികള്‍ കൂട്ടത്തോടെയിട്ടപ്പോഴാണ് സോണിയയും രാഹുലും ഒന്നു മാറി നില്‍ക്കാന്‍ തയ്യാറായത്. പിന്നെ ആര്‍ക്കാണ് പ്രവര്‍ത്തക പിന്തുണ എന്നല്ലേ അറിയേണ്ടത് ? അതിന് നിഷ്പക്ഷതയല്ലേ പാലിക്കേണ്ടത് ? അതുണ്ടായോ ? ഇല്ല.


പി.സി.സികള്‍ സോണിയയെ സുഖിപ്പിക്കാന്‍ ഖാര്‍ഗെക്കു പിന്തുണ പ്രഖ്യാപിച്ചു തുടങ്ങിയപ്പോഴെങ്കിലും വരണാധികാരി എന്ന വിദ്വാന്‍ ഒന്നനങ്ങണ്ടേ ? തിരുവനന്തപുരം പ്രസ് ക്ലബ് തെരഞ്ഞെടുപ്പിന്‍റെ മാന്യതപോലും ഇല്ലാതെ പോയി. എതിര്‍ പാനല്‍ സ്ഥാനാര്‍ത്ഥികളെ സ്വീകരിച്ച് വോട്ടര്‍മാരെയെല്ലാം കാണാന്‍ അവസരമൊരുക്കി കൂടെ പോയി മാന്യത കാട്ടുന്നതാണ് മാന്യത. തരൂര്‍ വന്നപ്പോള്‍ കെ.പി.സി.സിക്കാര്‍ മുങ്ങിക്കളഞ്ഞു. കെ. സുധാകരന്‍ ആദരവര്‍പ്പിക്കാന്‍ ചെന്നപ്പോള്‍ കോടിയേരിയുടെ മൃതദേഹത്തിനരികെ സ്വീകരിച്ചത് പിണറായിയും എം.വി ജയരാജനുമാണ്. അതാണ് മാന്യത. അല്ലാതെ മുങ്ങിക്കളയലല്ല.

publive-image


എ.കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയാണ് മാന്യത കാട്ടിയ പ്രമുഖന്‍. ശശി തരൂരിന് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചു. എ.കെ ആന്‍റണി എന്ന സോണിയ ഭക്തന്‍ ബിനാമിയായ ഖാര്‍ഗെയെ പിന്തുണക്കുമ്പോഴാണ് അനില്‍ തരൂരിന്‍റെ പക്ഷത്തു ചേര്‍ന്നത്. പിന്നെ കെ.എസ് ശബരീനാഥന്‍. ഷാഫി പറമ്പിലുപൊലും സോണിയ ഭക്തനായി ഖാര്‍ഗെ എന്ന 80 കാരനായ യുവ നേതാവിനു പിന്തുണ പ്രഖ്യാപിച്ചു നമ്മെ അദ്ഭുതപ്പെടുത്തിക്കള‍ഞ്ഞു.


വൈകിയാണെങ്കിലും രാഹുലിനു വിവേകം ഉദിച്ചെന്നു വേണം കരുതാന്‍. അതും അഭിനയമായിരുന്നോ എന്നറിയാന്‍ ഫലം വരും വരെ കാത്തിരിക്കണം. തരൂര്‍ മല്‍സരിക്കണമെന്നും പിന്‍മാറരുതെന്നും രാഹുല്‍ പറഞ്ഞത്രെ. അമ്മ കിളവന്‍ ഖാര്‍ഗെക്ക്, മകന്‍ താരതമ്യേന ചെറുപ്പമായ തരൂരിന്. കൊള്ളാം. ഇതാണ് ജനാധിപത്യം. അമ്മയും മകനും കൂടി എ.ഐ.സി.സി അംഗങ്ങളെ നോമിനേറ്റ് ചെയ്തുണ്ടാക്കിയ ശേഷം സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പു ഫലം ഏതു പൊട്ടനാണ് പ്രവചിക്കാനാവാത്തത്.

എന്‍റെ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്കെല്ലാ അവകാശവും ഉണ്ടായിരിക്കും. ഇതെന്തൊരു ജനാധിപത്യം ? അതിനിടയ്ക്കാണ് രാഹുലിന്‍റെ ഇടപെടല്‍. അത് ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ തരൂര്‍ ജയിക്കും. തോറ്റാലും നല്ല നിലയില്‍ വോട്ടുകള്‍ നേടും. ആ വോട്ടുകള്‍ക്ക് ഖാര്‍ഗെക്കു കിട്ടുന്ന മൂടുതാങ്ങി വോട്ടുകളേക്കാള്‍ പലമടങ്ങാണു വില. കാരണം അവ കോണ്‍ഗ്രസ് രക്ഷപെടണമെന്നാഗ്രഹിക്കുന്നവരുടെ വോട്ടാണ്. തരൂരിന്‍റെ വ്യക്തിപരമായ സ്വീകാര്യതയുടെ വോട്ടാണ്. ആരുടെയും ബിനാമിയായി നിന്ന് ഇരന്നു വാങ്ങിയതല്ല. ജനാധിപത്യ ബോധമുള്ളവരുടെ വോട്ടാണ്. ഇവിടുത്തെ കുറെ കോണ്‍ഗ്രസുകാരുടെ പ്രതികരണങ്ങള്‍ കേട്ടപ്പോള്‍ ഓക്കാനിക്കാനാണു തോന്നിയത്.

publive-image


തരൂരിനെ അയാളുടെ പാട്ടിനു വിടാമായിരുന്നില്ലേ ? പിന്‍മാറണമെന്ന് പറയാന്‍ കൊടിക്കുന്നില്‍ സുരേഷ് ആരാ ? തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം ഖാര്‍ഗെക്കൊപ്പമെന്നു പറയാന്‍ കെ. സുധാകരനെന്താ അവകാശം ? അതാണോ ജനാധിപത്യപൂര്‍വ്വമായ സംഘടനാ തെരഞ്ഞെടുപ്പ് ?


ഇതു സൗഹൃദമല്‍സരമെന്ന തരൂരിന്‍റെ നിലപാടെത്ര സ്വാഗതാര്‍ഹം. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ നടക്കാനാവാത്ത ഖാര്‍ഗെ ! കോണ്‍ഗ്രസ് പ്രസിഡന്‍റായി എഴുന്നേറ്റ് നടക്കാനാവാത്തവരെ മാത്രമേ ബുദ്ധികൂര്‍മ്മതയുള്ള ഗാന്ധി കുടുംബവും നരസിംഹറാവുവും വച്ചിട്ടുള്ളു. സീതാറാം കേസരിയെന്ന കണ്ണും ചെവിയും പ്രവര്‍ത്തിക്കാത്ത, ഷോക്കടിച്ചാല്‍പോലും ചിരിക്കാത്ത കിഴവനെ വരെ പ്രസിഡന്‍റാക്കിയ പാര്‍ട്ടിയാണ്.

ബി.ജെ.പിയുടെ ഒരു ഭാഗ്യം ! അധികാരം പിടിക്കാന്‍ ഗാന്ധി കുടുംബം (അവര്‍ പരാജയപ്പെട്ടിടത്ത്) കളത്തിലിറക്കിയിരിക്കുന്നത് ഖാര്‍ഗെയെ. കരുത്തന്‍. ശക്തന്‍. മോദിയെ വിറപ്പിക്കാന്‍ കഴിവുള്ളവന്‍. ജനങ്ങളുടെ ഹൃദയം കവരാന്‍ ശേഷിയുള്ളവന്‍. മോദിയുടെ മുട്ടുവിറക്കും; ചിലപ്പോള്‍ മുള്ളിപ്പോകും.

തരൂരിനെ അഴിച്ചുവിട്ടിരുന്നെങ്കില്‍ ഇംഗ്ലീഷില്‍ നാലു കാച്ചു കാച്ചിയെങ്കിലും മോദിയെ പിന്നിലാക്കിയെനേ. അറിവും ആര്‍ജവവും കൊണ്ട് മിന്നിയേനേ. ഒരു സംവിധായകന്‍ ദക്ഷിണാഫ്രിക്കയില്‍ ഫിലിം ഫെസ്റ്റിവലിനു പോയപ്പോള്‍ അവിടുത്തെ ചിന്തകന്‍മാര്‍ ചോദിച്ചത് 'തരൂര്‍ എന്നു പ്രധാനമന്ത്രിയാകു'മെന്നാണ്. പക്ഷെ കോണ്‍ഗ്രസുകാര്‍ക്കു തരൂര്‍ 'അയ്യം'

Advertisment