Advertisment

കുവൈറ്റില്‍ ആറു മാസത്തേക്ക് വായ്പകള്‍ അടയ്ക്കുന്നത് നീട്ടിവയ്ക്കാനുള്ള തീരുമാനം; 34 കോടി കെഡിയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായി ബാങ്കുകള്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: ഉപഭോക്തൃ-ഭവന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് തവണകള്‍ എന്നിവ എല്ലാ ഉപയോക്താക്കള്‍ക്കും ആറു മാസത്തേക്ക് അടയ്ക്കുന്നത് നീട്ടിവയ്ക്കാനുള്ള തീരുമാനം മൂലം 34 കോടി കെഡിയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായി രാജ്യത്ത് ഒമ്പത്ത് പ്രാദേശിക ബാങ്കുകള്‍ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

13 കോടി കെഡിയുടെ നഷ്ടമാണ് നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ് പ്രതീക്ഷിക്കുന്നത്. കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈറ്റ് 1.30 കോടി കെഡിയുടെയും ഗള്‍ഫ് ബാങ്ക് 4.2 കോടി കെഡിയുടെയും കെഐബി 70 ലക്ഷത്തിന്റെയും നഷ്ടം പ്രതീക്ഷിക്കുന്നു.

Advertisment