Advertisment

ഇന്ത്യയില്‍ വീണ്ടും മോദി അധികാരത്തില്‍ വരണമെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് ഗൂഢാലോചന ; കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും മോദിയെ പുറത്താക്കാന്‍ സഹായം തേടി പാകിസ്ഥാനില്‍ പോയിട്ടുണ്ട് ; ആരോപണവുമായി നിര്‍മല സീതാരാമന്‍

New Update

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വീണ്ടും മോദി അധികാരത്തില്‍ വരണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കു പിന്നില്‍ കോണ്‍ഗ്രസ് ഗൂഢാലോചനയുണ്ടോയെന്നു സംശയിക്കുന്നതായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍.

Advertisment

മോദിയെ പുറത്താന്‍ പാകിസ്ഥാനില്‍നിന്നു സഹായം തേടാറുള്ളത് കോണ്‍ഗ്രസ് നേതാക്കള്‍ ആണെന്നും ഈ പ്രസ്താവനയ്ക്കു പിന്നിലും അവര്‍ തന്നെയാണോയെന്നു സംശയിക്കണമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

publive-image

''എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ വരുന്നതെന്ന് എനിക്കറിയില്ല. കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും മോദിയെ പുറത്താക്കാന്‍ സഹായം തേടി പാകിസ്ഥാനില്‍ പോയിട്ടുണ്ട്. ഇതും അത്തരമൊരു നീക്കത്തിന്റെ ഭാഗമാണോയെന്നു സംശയമുണ്ട്.'' എഎന്‍ഐയുമായൂുള്ള അഭിമുഖത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.

ഏപ്രില്‍ 16നും 20നും ഇടയില്‍ ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കുമെന്ന പാക് വിദേശമന്ത്രി ഷാ മെഹമ്മൂദ് ഖുറേഷിയുടെ പ്രസ്താവനയോട് നിര്‍മലയുടെ പ്രതികരണം ഇങ്ങനെ:

തീയതിയെല്ലാം അദ്ദേഹത്തിന് എവിടെനിന്നാണാവോ കിട്ടുന്നത്. എന്തായാലും ദൈവം രക്ഷിക്കട്ടെ. ദൈവത്തിനറിയാം ഇന്ത്യയില്‍നിന്ന് ആരാണ് അദ്ദേഹത്തിന് വിവരങ്ങള്‍ നല്‍കുന്നതെന്ന്''

മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യാ പാക് ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടക്കുമെന്നുമായിരുന്നു ഇമ്രാന്‍ ഖാന്‍ വാര്‍ത്താ ലേഖകരോടു പറഞ്ഞത്.

Advertisment