Advertisment

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു കുറച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു; മാര്‍ച്ച് മാസത്തില്‍ അവസാനിച്ച പാദത്തിലേതു പോലെ നിരക്കുകള്‍ തുടരുമെന്ന് ധനമന്ത്രി

New Update

ഡല്‍ഹി: പബ്ലിക് പ്രോവിഡന്റ് ഫണ്ട്, നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പടെയുള്ള ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു കുറച്ച നടപടി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പലിശ നിരക്കില്‍ 1.1 ശതമാനം വരെ കുറവു വരുത്തിയാണ് ഇന്നലെ രാത്രി ധനമന്ത്രാലയം ഉത്തരവിറക്കിയത്.

Advertisment

publive-image

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കു കുറച്ച നടപടി പിന്‍വലിച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു. മാര്‍ച്ച് മാസത്തില്‍ അവസാനിച്ച പാദത്തിലേതു പോലെ നിരക്കുകള്‍ തുടരുമെന്ന് ധനമന്ത്രി അറിയിച്ു.

പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് 0.7 ശതമാനം കുറച്ച് 6.4 ആക്കിയാണ് ധനമന്ത്രാലയം ഉത്തരവിറക്കിയത്. നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റിന്റേത് 0.9 ശതമാനം കുറച്ച് 5.9 ശതമാനമാക്കി. ഒരു വര്‍ഷത്തെ ടേം ഡെപ്പോസിറ്റിനാണ് ഏറ്റവും വലിയ കുറവു വരുത്തിയത്-1.1 ശതമാനം.

NIRMALA SEETHARAMAN
Advertisment