Advertisment

പ്രധാനമന്ത്രിയാകണം എന്ന ഒരാഗ്രഹവും തനിക്കില്ല..... തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുമെന്ന കാര്യം ഉറപ്പാണ്.... മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രി.... ദേശീയതയെ രാഷ്ട്രീയ വിഷയമാക്കരുത്.... ഞങ്ങള്‍ക്ക് ഏറെ വലുതാണ് ദേശീയത.... അത് ഒരിക്കലും രാഷ്ട്രീയവിഷയമാകരുത്.... ലോക്സഭയിലേക്ക് കേരളത്തില്‍ നിന്ന് കുറഞ്ഞത് നാല് ബി.ജെ.പി എം.പിമാരുണ്ടാകുമെന്നും നിതിന്‍ ഗഡ്കരി

New Update

ന്യൂഡല്‍ഹി: നരേന്ദ്രമോദി തന്നെയാണ് ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെന്ന് നിതിന്‍ ഗഡ്കരി. പ്രധാനമന്ത്രി സ്ഥാനം തന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

'പ്രധാനമന്ത്രിയാകണം എന്ന ഒരാഗ്രഹവും തനിക്കില്ല. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുമെന്ന കാര്യം ഉറപ്പാണ്. മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രി. ദേശീയതയെ രാഷ്ട്രീയ വിഷയമാക്കരുത്.

ഞങ്ങള്‍ക്ക് ഏറെ വലുതാണ് ദേശീയത. അത് ഒരിക്കലും രാഷ്ട്രീയവിഷയമാകരുത്' ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയത്തോട് യോജിക്കുന്നില്ലെന്നും ഗഡ്കരി വ്യക്തമാക്കി. എല്ലാ കോണ്‍ഗ്രസുകാരെയും രാജ്യത്തു നിന്ന് പുറത്താക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭയിലേക്ക് കേരളത്തില്‍ നിന്ന് കുറഞ്ഞത് നാല് ബി.ജെ.പി എം.പിമാരുണ്ടാകുമെന്നും ശബരിമല തന്നെയാണ് പ്രധാന വിഷയമെന്നും ഗഡ്കരി പറഞ്ഞു.

Advertisment