Advertisment

ദേശീയപാതാ വികസനത്തിന് കേരളത്തിന് മൂന്നുവർഷത്തിനുള്ളിൽ 40,000 കോടി രൂപ നൽകുമെന്ന് നിതിൻ ഗഡ്കരി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

നാഗ്പുർ: കേരളത്തിന്‍റെ ദേശീയപാതാവികസനത്തിനായി അടുത്ത മൂന്നുവർഷത്തിനുള്ളിൽ 40,000 കോടിയോളം രൂപ നൽകുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ്

മന്ത്രി നിതിൻ ഗഡ്കരി .

Advertisment

publive-image

കേരളത്തിലെ ദേശീയപാതാ വികസനത്തിനുള്ള തടസ്സങ്ങളെല്ലാം ഇപ്പോൾ മാറിയിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നത് അവിടെ വലിയ പ്രശ്നമായിരുന്നു.

അതിപ്പോൾ കാര്യമായ തടസ്സങ്ങളില്ലാതെ നടക്കുന്നുണ്ട്. ഇതിനുള്ള ചെലവിന്‍റെ 25 ശതമാനം കേരളസർക്കാർ തരാൻ തയ്യാറുമായി. അതിനാൽ ഇനി തടസ്സങ്ങളില്ലാതെ പദ്ധതി പെട്ടെന്ന് തീർക്കാനാകുമെന്നാണ് പ്രതീക്ഷ.

കേരളത്തിലെ റോഡ് വികസനപദ്ധതികൾ പല കാരണങ്ങളാൽ ഏറെ വൈകിയിട്ടുണ്ട്. അതിനാൽ ഈ പദ്ധതികൾക്ക് മുൻഗണനയും നൽകും. കേരളത്തിലെ ദേശീയപാതാവികസന പദ്ധതി പെട്ടെന്നുതീർക്കാനുള്ള എല്ലാ നടപടികളും കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്നുണ്ടാകും.

സ്ഥലം ഏറ്റെടുക്കൽ കേരളത്തിൽ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമായതിനാൽ എല്ലായിടത്തും 60 മീറ്റർ വീതിയിൽ റോഡ് നിർമാണം പ്രായോഗികമല്ല. സ്ഥലം കിട്ടുന്നതിനനുസരിച്ച് ചിലയിടങ്ങളിൽ 60 മീറ്ററും മറ്റിടങ്ങളിൽ 45 മീറ്ററുംവീതിയിലാവും റോഡ് നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment