Advertisment

മസ്തിഷ്‌ക ജ്വരം മൂലം ; മരിച്ച കുട്ടികളുടെ എണ്ണം 128 ; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥ ; നീതീഷ് കുമാര്‍ അടക്കം നിരവധി മന്ത്രിമാര്‍ക്കെതിരെ കേസെടുത്തു

New Update

പട്‌ന : ബീഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക ജ്വരം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി നീതീഷ് കുമാര്‍ അടക്കം നിരവധി മന്ത്രിമാര്‍ക്കെതിരെ കേസെടുത്തു. സ്ഥല വാസിയായ മുഹമ്മദ് നസീമാണു പരാതിക്കാരന്‍.

Advertisment

publive-image

മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, സഹമന്ത്രി അശ്വിനി ചൗബേ, സംസ്ഥാന ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ എന്നിവര്‍ക്കെതിരെ കേസ് എടുത്തത്. മുസഫര്‍പുര്‍ ചീഫ് സി.ജെ.എം കോടതി കേസ് ചൊവ്വാഴ്ച പരിഗണിക്കും.

അസുഖം പൊട്ടിപ്പുറപ്പെട്ടിട്ട് രണ്ടാഴ്ചയായെങ്കിലും കുട്ടികളെ ഇന്നലായാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സന്ദര്‍ശിക്കാനെത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Advertisment