Advertisment

പ്രശാന്ത് കിഷോറിന് പാര്‍ട്ടി പദവി നല്‍കാനുള്ള തീരുമാനം എന്റേത് മാത്രമായിരുന്നില്ല, ഈ ആവശ്യവുമായി അമിത് ഷാ രണ്ട് തവണ തന്നെ വിളിച്ചിരുന്നു’ ;വെളിപ്പെടുത്തലുമായി നിതീഷ് കുമാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിനെ ജെഡിയു ഉപാധ്യക്ഷനായി നിയമിച്ചതിന് പിന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ആശയമെന്ന് ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാര്‍. പ്രശാന്തിനെ പാര്‍ട്ടിയിലെ രണ്ടാമനായി അവരോധിക്കാനുള്ള ആശയം മുന്നോട്ടുവച്ചത് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Advertisment

publive-image

തന്നെ ഫോണില്‍ വിളിച്ച് പ്രശാന്ത് കിഷോറിനെ പാര്‍ട്ടി ഉപാധ്യക്ഷനാക്കാനുള്ള നിര്‍ദേശം വച്ചത്‌ നിതീഷ് കുമാറാണ്. എബിപി ചാനലിനോടായിരുന്നു നിതീഷ് കുമാറിന്റെ വാക്കുകള്‍.

‘പ്രശാന്ത് കിഷോറിന് പാര്‍ട്ടി പദവി നല്‍കാനുള്ള തീരുമാനം എന്റേത് മാത്രമായിരുന്നില്ല, ഈ ആവശ്യവുമായി അമിത് ഷാ രണ്ട് തവണ തന്നെ വിളിച്ചിരുന്നു’ നിതീഷ് കുമാര്‍ വെളിപ്പെടുത്തി.

പാര്‍ട്ടിയിലേക്ക് യുവാക്കളുമായി കൂടുതല്‍ അടുപ്പിക്കുന്നതിനുള്ള ദൗത്യമാണ് പ്രശാന്ത് കിഷോറിനെ ഏല്‍പിച്ചിരിക്കുന്നത്. രാഷ്ട്രീയ കുടുംബത്തില്‍ പെട്ടവരല്ലാത്തവരെ രാഷ്ട്രീയത്തിലേക്ക് എത്തിക്കാനുള്ള ചുമതലയും അദ്ദേഹത്തിന് നല്‍കിയിട്ടുണ്ടെന്ന് നിതീഷ് കുമാര്‍ പറഞ്ഞു.

Advertisment