മഞ്ജിമ വീഡിയോ എടുത്തപ്പോള്‍ നിവിന് നാണം; മിഖായേല്‍ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ വൈറല്‍

ഫിലിം ഡസ്ക്
Friday, September 14, 2018

manjima-mohan-on-mikhael-location

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഓണത്തിനെത്തുമെന്ന് കരുതിയെങ്കിലും ഒക്ടോബറിലാണ് കൊച്ചുണ്ണി എത്തുന്നത്. നിലവില്‍ മിഖായേല്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നിവിന്‍ പോളിയുള്ളത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് നിര്‍മ്മിക്കുന്നത്. ആന്റോ ജോസഫാണ് മിഖായേല്‍ നിര്‍മ്മിക്കുന്നത്.

ഫാമിലി ക്രൈം ഡ്രാമയായി ഒരുക്കുന്ന ചിത്രത്തിന് ഹനീഫ് അദേനി തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നതും. ആദ്യ ഷെഡ്യൂള്‍ കൊച്ചിയില്‍ നിന്നു പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പത്ത് ദിവസത്തെ ഷൂട്ടിംഗാണ് ഇനി കൊച്ചിയില്‍ ഉള്ളു. ശേഷം കോഴിക്കോട് നിന്നും ഷൂട്ടിംഗുണ്ട്. വലിയൊരു ഭാഗവും ആഫ്രിക്കയില്‍ നിന്നുമാണ് ചിത്രീകരിക്കുന്നത്.

മഞ്ജിമ മോഹനാണ് ചിത്രത്തില്‍ നിവിന്റെ നായിക. സിനിമയുടെ ലൊക്കേഷനില്‍ നിന്നും മഞ്ജിമയും നിവിനും സംസാരിച്ചിരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോയില്‍ നിവിന്റെ നാണവും കാണാം. ശാന്തി കൃഷ്ണ. ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരാണ് മിഖായേലിലെ മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിവിനൊപ്പം തുല്യ കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നത്.

×