Advertisment

നിസാമുദ്ദീൻ മതസമ്മേളനം; കേരളത്തിൽ നിന്ന് 350 പേർ പങ്കെടുത്തതായി ഇന്റലിജൻസ് ; തബ്‌ലിഗ് തലവൻ മൗലാന സാദ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്

New Update

ഡൽഹി  : കേരളത്തിൽ നിന്ന് 350 പേർ ഡൽഹി നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തതായി ഇന്റലിജൻസ്. ഇതിൽ നൂറിൽ താഴെ ആളുകൾ മാത്രമാണ് മടങ്ങിവന്നത്. മറ്റുള്ളവർ എവിടെയാണെന്ന വിവരം ശേഖരിക്കുകയാണെന്നും ഇന്റലിജൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisment

publive-image

അതേസമയം,കൊവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകൾ കൂടുന്നത് വിലക്കിയ നടപടി കാറ്റിൽ പറത്തി നൂറുകണക്കിന് പേര് ഒത്തുകൂടിയ തബ്‌ലീഗ് സമ്മേളനം നടത്തിയ വിഷയത്തിൽ തബ്‌ലിഗ് തലവൻ മൗലാന സാദ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ കേസ്.

മൈലാന സാദിന് പുറമെ സീഷാൻ, മുഫ്തി ഷെഹ്‌സാദ്, എം സൈഫി യൂനുസ്, മുഹമ്മദ് സൽമാൻ, മുഹമ്മദ് അഷ്‌റഫ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പകർച്ചവ്യാധി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മറ്റ് രാജ്യത്ത് നിന്ന് ടൂറിസ്റ്റ് വീസയിലെത്തിയ നിരവധി വിശ്വാസികളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ 75 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ തന്നെ തബ്‌ലീഗ് ആസ്ഥാനത്ത് നിന്ന് 2000 ഓളം പേരെ നീക്കം ചെയ്യുകയും ആസ്ഥാനം അടയ്ക്കുകയും ചെയ്തിരുന്നു. നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ വിവിധ സംസ്ഥാനങ്ങൾ നടത്തുന്നത്.

യാത്രാ വിവരം മറച്ചുവെയ്ക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നിസാമുദ്ദീനിൽ നടന്ന രണ്ടു മതസമ്മേളനങ്ങളിലായി കേരളത്തിൽ നിന്ന് 350 ഓളം പങ്കെടുത്തതായാണ് ഇന്റലിജൻസിന് ലഭിച്ച പ്രാഥമിക വിവരം. മാർച്ച് ഏഴ് മുതൽ 10 വരെയുള്ള സമ്മേളനത്തിൽ പങ്കെടുക്കാൻ 130 ലധികം ആളുകളാണ് പോയത്.

രണ്ടാം സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള എൺപതിലധികം ആളുകൾ പങ്കെടുത്തു. ഇവരിൽ നൂറിൽ താഴെ ആളുകളെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. തിരിച്ചറിഞ്ഞ ആളുകളുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറിയിട്ടുണ്ട്.

covid 19 corona virus
Advertisment