Advertisment

ഞാവല്‍ നട്ടുവളര്‍ത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

author-image
സത്യം ഡെസ്ക്
Updated On
New Update

ജംബൂഫലമെന്ന് പുരാതന ഭാരതത്തിൽ പുകൾപ്പെറ്റ ഒട്ടേറെ അദ്ഭുത സിദ്ധികളുള്ള ഇടത്തരം വൃക്ഷമാണ് ഞാവൽ. ശ്രീരാമനും സീതയും ല്ക്ഷ്മണനും തങ്ങളുടെ വനവാസക്കാലത്ത് കഴിച്ചിരുന്ന ഫലങ്ങളിൽ പ്രധാനപ്പെട്ടത് ഞാവൽ പഴമായിരുന്നു എന്ന സൂചന രാമായണത്തിൽ ഉള്ളതിനാൽ ഹിന്ദുക്കളുടെ ദൈവ വൃക്ഷമായും ഞാവൽ ആരാധിച്ചുവരുന്നു. ഗണപതീപൂജയ്ക്ക് പലയിടങ്ങളിലും ഇതിന്റെ കായകളും ഇലകളും ഉപയോഗിച്ചുവരുന്നു. നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലും പ്രശസ്തമായ ഫലവൃക്ഷത്തിന്റെ ജന്മദേശം ഏഷ്യാ വൻകരയാണ്.

Advertisment

publive-image

നന്നായിമൂത്തുവിളഞ്ഞകായകൾ പാകി മുളപ്പിച്ചാണ് ഞാവൽ തൈകൾ ഉണ്ടാക്കയെടുക്കാറ് കേരളത്തിൽല്ലൊയിടത്തും ഞാവൽ നാന്നായി കായ്ക്കാറുണ്ട്. തമിഴ്‌നാടിൽ വ്യാപകമായി ഞാവൽ മരങ്ങളുണ്ട.് അവിടങ്ങളിലെ ഞാവൽ തൈകൾ നല്ല കായ്ഫലവും നൽകാറുണ്ട്. നന്നായി മൂത്തകായകളിൽ ഓരോന്നിലും ആറ് വിത്തുകൾ വരെ കാണും.

അവശേഖരിച്ചെടുത്ത് ഉടൻതന്നെ പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാൽ ത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയക്കൽ ശേഷിയും നഷ്ടപ്പെടുന്നു. മുളച്ചുപൊന്തിയതൈകൾ മൂന്ന് നാലു മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള നന്നായിവെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം.

പതിവെച്ചു മുളപ്പിച്ചും കമ്പുനട്ട് വേരുപിടിപ്പിച്ചും തൈകൾ തയ്യാറാക്കാം. ചെടിയുടെ ആദ്യകാലത്ത് വളർത്തിയെടുക്കാൻ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളിൽ നടുമ്പോൾ 10- 15 മീറ്റർ അകലം പാലിക്കാം. എന്നാൽ കാറ്റിനെപ്രതിരോധിക്കുന്ന ഞാവൽ പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാൽ അതിനെ കീടങ്ങളുംരോഗങ്ങളും ബാധിച്ചുകാണാറില്ല.

അഥവാബാധിച്ചാൽതന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ അതിനെ ഞാവൽ സ്വയം തന്നെ പ്രതിരോധിക്കും. നിരൂറ്റിക്കുടിക്കുന്ന ചിലപ്രാണികൾ ഇലയും ഇളം തണ്ടും തിന്നു തീർക്കാറുണ്ട്. പഴ ങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട് രണ്ടുവർഷം കൊണ്ടുതന്നെ 4-6 മീറ്റർ ഉയരംവെക്കുന്ന ഇത് നാലുവർഷം കൊണ്ടുതന്നെ പുഷ്പിക്കും. മരം മുറിച്ചുമാറ്റിയാൽത്തന്നെപിന്നെയും നല്ലവളർച്ചകാണിക്കും.

njaval tree
Advertisment