Advertisment

ലോക്സഭയിലെ കർമ്മനിരതരായ മികച്ച 25 എംപിമാരില്‍ എൻ.കെ.പ്രേമചന്ദ്രൻ അഞ്ചാമന്‍ ! സന്തോഷ് അഹ്‌ലാവതി ഒന്നാമതും മല്ലികാർജുൻ ഖർഗെ നാലാമതും. കേരളത്തില്‍നിന്നും ലിസ്റ്റില്‍ ഉള്‍പ്പെട്ടത് പ്രേമചന്ദ്രന്‍ മാത്രം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

< സന്തോഷ് അഹ്‌ലാവതിയും പ്രേമചന്ദ്രനും >

ഡല്‍ഹി :  ലോക്‌സഭയിലെ 545 എംപിമാരില്‍നിന്നും ജനപ്രിയരും കർമ്മനിരതരുമായ മികച്ച 25 പേരെ കണ്ടെത്താന്‍ നടത്തിയ സര്‍വ്വേയില്‍ കേരളത്തില്‍ നിന്നും ഉള്‍പ്പെട്ടത് എൻ.കെ.പ്രേമചന്ദ്രൻ മാത്രം. 25 പേരുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് എൻ.കെ.പ്രേമചന്ദ്രൻ. കേരളത്തിൽനിന്ന് മറ്റാരുമില്ല. കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവായ മല്ലികാർജുൻ ഖർഗെ ലിസ്റ്റിൽ പ്രേമചന്ദ്രനുമുകളിലായി നാലാം സ്ഥാനത്താണ്.

രാജ്യത്തെ പ്രമുഖ മാഗസിനായ 'ഫെയിം ഇന്ത്യ' ലോക്‌സഭയിലെ 545 എം.പി മാരെപ്പറ്റി, അവരുടെ പ്രവർത്തനങ്ങളും, ഇടപെടലുകളും, ലോക്‌സഭയിലെ നടപടികളും, ജനകീയാടിത്തറയും ആധാരമാക്കി 10 വിഷയങ്ങളിൽ നടത്തിയ വിശാലമായ സർവേയിലൂടെയാണ് മികച്ച പാർലമെന്റേറിയന്മാരായി ഇപ്പോഴത്തെ ലോക്‌സഭയിലെ 25 എം.പി മാരെ തെരഞ്ഞെടുത്തത് . 'Asia Post - Fame India Survey' എന്നായിരുന്നു സര്‍വ്വേയുടെ പേര്.

publive-image

ഓരോ എം.പി മാരെയും ബന്ധപ്പെടുത്തിയുള്ള 10 വിഷയങ്ങളിലാണ് സർവ്വേ നടന്നത്

1. അധികാരകേന്ദ്ര ങ്ങളിലെ സ്വീധീനം, 2. ജനങ്ങളോടുള്ള പ്രതിബദ്ധത, 3. ജനസമ്മിതി,4. പ്രതിച്ഛായ, 5. പ്രവ ർത്തനശൈലി, 6. സാമൂഹ്യ ഇടപെടൽ,7. ലോക്‌സഭയിലെ ഹാജർ, 8. ചോദ്യോത്തരവേളയിലെ ഇടപെടൽ,9. ലോക്‌സഭയിൽ ചോദിച്ച ചോദ്യങ്ങൾ, 10. സ്വകാര്യ ബില്ലുകൾ എന്നിവയെ അടിസ്ഥാനമാക്കി യായിരുന്നു സർവ്വേ നടത്തപ്പെട്ടത്..

ഈ സർവ്വേയിൽ ഒന്നാം സ്ഥാനത്തു വന്നത് രാജസ്ഥാനത്തിലെ ജുൻജുനി യിൽ നിന്നുള്ള ബി.ജെ.പി, എം.പി. സന്തോഷ് അഹ്‌ലാവത് ആണ്. മുകളിൽപ്പറഞ്ഞ 10 വിഷയങ്ങളിലും അവർക്കു കിട്ടിയ ശതമാനം ഇപ്രകാരമാണ്. 96%, 98%, 95%, 96%, 97%, 98%, 94%, 92%, 97%, 91%.

publive-image

കേരളത്തിൽ നിന്നുള്ള ആര്‍എസ് പിയുടെ എൻ.കെ.പ്രേമചന്ദ്രൻ എല്ലാ വിഭാഗങ്ങളിലും കൂടി 94% വോട്ടുനേടി അഞ്ചാം സ്ഥാനത്താണ്. ലോക്‌സഭയിലെ മികച്ച പാർലമെന്റേറിയനാണ് പ്രേമചന്ദ്രൻ. കേരളവുമായി ബന്ധപ്പെട്ട എല്ലാ വിഷയത്തിലും സഭയില്‍ അദ്ദേഹത്തിൻറെ ശക്തമായ ഇടപെടൽ ദൃശ്യമാണ്. ഇംഗ്ലീഷ് ഭാഷയിൽ വലിയ അവഗാഹമുള്ള അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്.

മുല്ലപ്പെരിയാർ, റെയിൽവേ, ഹൈവേ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹത്തിൻറെ നിലപാടുകളും ഇടപെടലുകളും കേരളത്തിന് വളരെയേറെ ഗുണം ചെയ്തിട്ടുണ്ട്. ചോദ്യോത്തരവേളകളിലെ നിത്യസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനുപരി കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ജനപ്രതിനിധിയാണ് എൻ.കെ.പ്രേമചന്ദ്രൻ എന്നത് എടുത്തുപറയേണ്ടതാണ്.

publive-image

സർവ്വേയിൽ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച 25 എം.പി മാർ ഇവരാണ്

1.Smt. Santosh Ahlawat 2.Dr.kirit Prem solanki 3.Dr.Udit Raj 4.Mallikarjun Khadge 5.NK Premachandran 6.Raju Shetty,

7. Genesh Singh 8.Mahendra Nath Pandey 9.Virendra Singh Mast 10.Dilip Gandhi.11. Prahlad Singh Patel.12.Premsingh Chandu Majra

13. Gopal ChinnayaShetty,14.Supriya Sule 15.Ku.Sushmita Dev 16. Ranjit Ranjan 17. Premdas Ray 18. Dipendra Singh Hudda

19. Dharmendra Yadav 20. Sudhir Gupta, 21. Rajeev SankarRao 22. Sanjay Jaiswal

23. Raveendra Jana 24. K.Kavitha 25. Chndra Prakash Joshi.

publive-image

മികച്ച ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട 25 എം.പി മാർക്കും ഈ വരുന്ന ജനുവരി 31 ന് ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് " ശക്തി സമ്മാൻ" പുരസ്ക്കാരം സമ്മാനിക്കുന്നത് രാഷ്ട്രപതിയാണ്.

aicc udf
Advertisment