Advertisment

കുവൈറ്റില്‍ മൃതദേഹങ്ങളില്‍ നിന്നും അവയവ മോഷണം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രാലയം

New Update

കുവൈറ്റ് : കുവൈറ്റിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങളില്‍ നിന്നും അവയവ മോഷണം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി ആരോഗ്യമന്ത്രാലയം രംഗത്ത് . അവയവ കടത്ത് തടയുന്നതിനുള്ള അന്താരാഷ്ട്ര നിയമങ്ങളെ രാജ്യം ബഹുമാനിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി. അവയവ മോഷണവുമായി ബന്ധപ്പെട്ട്മന്ത്രാലയത്തില്‍ ഇതുവരെ പരാതികളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല .

Advertisment

publive-image

അതെസമയം ഫര്‍വാനിയ ആശുപത്രിയില്‍ മരണപ്പെട്ട ബംഗ്ലാദേശി യുവാവിന്റെ കരള്‍ ബന്ധുക്കളുടെ സമ്മതപത്രം സവീകരിച്ച ശേഷം മൃതദേഹത്തില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

2018 ഓഗസ്റ്റ് 1ന് സമ്മത പത്രം ലഭിച്ച ശേഷം ഓഗസ്റ്റ് 4നാണ് കരള്‍ നീക്കം ചെയ്തത്. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സ്വദേശി യുവതിയ്ക്കാണ് ഈ കരള്‍ മാറ്റിവച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.

kuwait kuwait latest
Advertisment